ബാല താരം ആയി കൊണ്ട് മിനി സ്‌ക്രീനിൽ അരങ്ങേറ്റം കുറിച്ച നടിയാണ് അനുശ്രീ. ഓമന തിങ്കൾ പക്ഷി എന്ന സീരിയലിൽ ആൺകുട്ടി ആയി കൊണ്ട് വേഷമിട്ടാണ് അഭിനയ രംഗത് വന്നത്. പല സീരിയലിലും അഭിനയിച്ച അനുശ്രീ ഇപ്പോൾ പൂക്കാലം വരവായ് സീരിയലിൽ തിളങ്ങി നിൽക്കുകയാണ്. കഴിഞ്ഞ ദിവസം മുതൽ വിവാഹ വാർത്ത പുറത്തു വന്നിരുന്നു.
എങ്കിലും ഷൂട്ടിംഗ് ആവശ്യത്തിന് ഉള്ള ചിത്രം എന്നാണ് പ്രേക്ഷകർ കരുതിയത്. എന്നാൽ അനുശ്രീയുടെ ഏറ്റവും അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന അനുസരിച്ചു കഴ്ഞ്ഞ ദിവസം താരം വിവാഹിത ആയിരിക്കുകയാണ്. അധികം ആരെയും അറിയിക്കാതെ രഹസ്യമായിട്ടാണ് വിവാഹം കഴിച്ചത്. ഓമന തിങ്കൾ എന്ന പരമ്പരയിൽ ജിത്തു ആയി തുടർന്ന് ഇത് വരെ അൻപതിൽ അധികം സീരിയലിന്റെ ഭാഗമായ നടിയാണ് അനുശ്രീ.
അനുശ്രീ എന്ന് തന്നെയാണ് യഥാർത്ഥ പേര് പ്രക്യതി എന്നാണു സീരിയൽ ലോകത്തു അറിയപ്പെടുന്നത്. നാലാം ക്‌ളാസ് മുതലാണ് അഭിനയം തുടങ്ങിയത്. പതിനഞ്ചാം വയസിൽ ആണ് താരം ലേഡി റോളിൽ എത്തുന്നത്. ഏഴു രാത്രികൾ എന്ന പരമ്പരയിൽ അയിരുന്നു അത്. കരിയറിൽ തിളങ്ങി നിൽക്കുന്നതിന് ഇടയിലാണ് അനുശ്രീ വിവാഹിത ആയി എന്ന വാർത്ത വരുന്നത്. ക്യാമറാമാൻ വിഷ്ണു സന്തോഷാണ് അനുശ്രീയെ സ്വന്തമാക്കിയത്.