പ്രണയത്തെയും വിവാഹത്തെയും കുറിച്ച് സുബി സുരേഷ് പറയുന്നത് ഇങ്ങനെ

37

അവതാരകയായും നടിയായും എല്ലാം തന്നെ മലയാള സിനിമ പ്രേക്ഷകർക്ക് ഇടയിൽ ഏറെ സജീവയായ താരമാണ് നടി സുബി സുരേഷ്. പ്രായം 38 പിന്നിട്ടിട്ടും താരം ഇതുവരെ വിവാഹിതയായിട്ടില്ല. പുരുഷഹാസ്യ താരങ്ങളെ ദൃശ്യമാധ്യമങ്ങളിൽ കൂടി തോൽപ്പിക്കുന്ന പ്രകടനം കാഴ്ചവയ്ക്കുന്ന ഹാസ്യതാരമാണ് സുബി. കോമഡി സ്കിറ്റുകളിൽ സ്ത്രീസാന്നിധ്യം അധികമില്ലാത്ത കാലത്താണ് എപ്പോഴും കോമഡിമാത്രം പറയുന്ന സുബി രംഗത്തെത്തുന്നത്. സുബി ക്യാമറയ്ക്ക് മുന്നിലെത്തിയത് ഏഷ്യനെറ്റില് സംപ്രേക്ഷണം ചെയ്തിരുന്ന സിനിമാല എന്ന കോമഡി ഷോയിലൂടെയായിരുന്നു.

പിന്നാലെ സിനിമയിൽ നിന്നുമെല്ലാം നല്ല വേഷങ്ങൾ താരത്തെ തേടി എത്തുകയും ചെയ്തിരുന്നു. തുടർന്നായിരുന്നു സുബി കുട്ടിപ്പട്ടാളം എന്ന കുട്ടികളുടെ പരിപാടിയ്ക്ക് അവതാരകയായി കൊണ്ട് തന്നെ കുടുംബപ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയതും. അതേസമയം താരം ഒരു സ്വാകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ നടത്തിയ വെളിപ്പെടുത്തലാണ് ഇപ്പോൾ സമൂഹമാധ്യമങ്ങൾ വീണ്ടും ഏറ്റെടുത്തിരിക്കുന്നത്.

വയസ്സ് ഏറെ പിന്നിട്ടിട്ടും എന്തുകൊണ്ടാണ് സുബി എന്താണ് വിവാഹം കഴിക്കാത്തത് എന്ന ചോദ്യത്തിനാണ് താരം മറുപടി നൽകുന്നത്. തനിക്ക് ഒരു പ്രണയമുണ്ടായിരുന്നു എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സുബി.ഒരാളെ പ്രണയിച്ചിരിന്നുവെന്നും എന്നാൽ അത് വിവാഹത്തിൽ എത്തിയില്ലെന്നും പരസ്പരം തീരുമാനിച്ചാണ് പിരിഞ്ഞതെന്നും സുബി പറയുന്നു.വിദേശത്ത് ജോലി ചെയ്യുന്ന ആളായതിനാൽ വിവാഹ ശേഷം അമ്മയെ വിട്ട് വിദേശത്തേക്ക് പോകേണ്ടി വരുമെന്നും അതിനാലാണ് പിരിഞ്ഞത്. പ്രണയം തുടങ്ങിയ സമയം അദ്ദേഹം നാട്ടിലുണ്ടായിരുന്നെന്നും അമ്മയെ വിട്ട് തനിക്ക് എങ്ങോട്ടും പോകാൻ കഴിഞ്ഞില്ലെന്നും അമ്മയാണ് തന്റെ എല്ലാ സപ്പോർട്ടും, പ്രണയത്തെ കുറിച്ച് അമ്മയോട് പറഞ്ഞിരുന്നേൽ ആ വിവാഹം നടക്കുമായിരുന്നുവെന്നും സുബി പറയുന്നു.

ആദ്യം പ്രണയിച്ചയാൾ ഇപ്പോഴും നല്ല സുഹൃത്താണെന്നും അദ്ദേഹം വിവാഹമൊക്കെ കഴിഞ്ഞ് രണ്ട് കുട്ടികളുടെ ഒപ്പം സുഖമായി ജീവിക്കുന്നുവെന്നും സുബി കൂട്ടിച്ചേർത്തു.വിവാഹം കഴിക്കില്ല എന്നൊന്നും ഞാന്‍ പ്രഖ്യാപിച്ചിട്ടില്ല.വീട്ടില്‍ വിവാഹത്തെ കുറിച്ച് അമ്മ സംസാരിക്കുന്നുണ്ട്.പക്ഷെ ഒരു അറേഞ്ച്ഡ് മാര്യേജിന് എനിക്ക് താത്പര്യമില്ല.പ്രണയിച്ച് പരസ്പരം മനസ്സിലാക്കി വിവാഹം കഴിക്കണം.പ്രണയിച്ച് വിവാഹം കഴിക്കാന്‍ അമ്മ ലൈസന്‍സ് തന്നിട്ടുണ്ടെന്നും സുബി പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here