പ്രേക്ഷകരുടെ ഇഷ്ടനടിയാണ് അനുശ്രീ. ചുരുങ്ങിയ കാലംകൊണ്ട് മലയാളസിനിമയിൽ തന്റെതായ സ്ഥാനമുറപ്പിച്ച താരമാണ് അനുശ്രീ. തന്റെ അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും പെട്ടെന്ന് തന്നെ മലയാളത്തിലെ മുൻനിര നടിമാരുടെ പട്ടികയിലേക്ക് ഉയരാൻ താരത്തിന് സാധിച്ചു. ഒരുപാട് ശക്തമായ സ്ത്രീ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ തൃപ്തിപ്പെടുത്താൻ താരത്തിന് സാധിച്ചിട്ടുണ്ട്.

2012 ലാണ് താരം അഭിനയലോകത്തേക്ക് കടന്നുവരുന്നത്. സൂര്യ ടിവിയിലെ ഒരു റിയാലിറ്റി ഷോയിൽ താരത്തിന്റെ പ്രകടനം കണ്ടു ഇഷ്ടപ്പെട്ട പ്രശസ്ത സിനിമ സംവിധായകൻ ലാൽജോസ് ആണ് താരത്തെ സിനിമയിലേക്ക് കൊണ്ടുവരുന്നത്. ലാൽ ജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്ലേസ് എന്ന സിനിമയിൽ ഫഹദ് ഫാസിലിന്റെ നായികയായി താരം അരങ്ങേറ്റം കുറിച്ചു.
അതിനു ശേഷം മികച്ച കഥാപാത്രങ്ങളിലൂടെ അനുശ്രീ പ്രേക്ഷകരുടെ മനസ് വീണ്ടും കീഴടക്കി. സോഷ്യല്‍ മീഡിയില്‍ സജീവമാണ് അനുശ്രീ. തന്റെ പുത്തന്‍ ചിത്രങ്ങളും വീഡിയോകളുമെല്ലാം അനുശ്രീ ഇന്‍സ്റ്റാഗ്രാമില്‍ പങ്കു വയ്ക്കാറുണ്ട്. അനുശ്രീ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കു വച്ച ഒരു കവര്‍ സോങ് വൈറല്‍ ആയി മാറുകയാണ്.

ഇരുവര്‍ എന്ന ചിത്രത്തിലെ നറുമുഗയേ എന്ന ഗാനത്തിന്റെ കവര്‍ ആണ് അനുശ്രീ പ്രേക്ഷകര്‍ക്കായി പങ്കു വച്ചിരിക്കുന്നത്. അതി മനോഹരമായ ലൊക്കേഷനിലാണ് കവര്‍ സോങ് ഷൂട്ട് ചെയ്യിരിക്കുന്നത്. വെള്ളച്ചാട്ടത്തിന്റെ പശ്ചാത്തലത്തില്‍ അതി മനോഹരിയായിയാണ് അനുശ്രീ വിഡിയോയില്‍ കാണപ്പെടുന്നത്.ബിജു ധ്വനിതരംഗ് ആണ് കോറിയോഗ്രാഫി. ആര്‍ജെ കൃഷ്ണയാണ് സംവിധാനം, ഛായാഗ്രഹണം ശരത് ശിവ.
സമൂഹമാധ്യമങ്ങളിൽ താരം സജീവമാണ്. ഇഷ്ട ഫോട്ടോകളും വീഡിയോകളും താരം ആരാധകർക്ക് വേണ്ടി സമൂഹമാധ്യമങ്ങളിൽ നിരന്തരമായി പങ്കുവയ്ക്കാറുണ്ട്. ഓരോ ഫോട്ടോകൾക്കും നല്ല രസകരമായ തലക്കെട്ടാണ് താരം നൽകാറുള്ളത്. താരത്തിന്റെ ഫോട്ടോകളൊക്കെ സമൂഹ മാധ്യമങ്ങളിൽ വൈറലായി പ്രചരിക്കാറുണ്ട്.











