ലൈസൻസും വണ്ടിയുടെ ബുക്കും പേപ്പറും എല്ലാം ഉണ്ട് എങ്കിലും വഴിയിൽ പോലീസിനെ കണ്ടാൽ ചെറിയ ഒരു പേടി ആരിലും ഉണ്ടാകും എന്നാൽ ഹെൽമറ്റും മാസ്കും ഇല്ലാതെ ട്രിപ്പിൾ അടിച്ചു കൊണ്ട് സ്‌കൂട്ടിയിൽ പോകവേ പോലീസിനെ കണ്ടാൽ ഉള്ള അവസ്ഥ എന്താകും അങ്ങനെ ഉള്ള രസകരമായ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറുന്നത്.
ഏതോ സീ സി ടിവിയിൽ നിന്നും പുറത്തു എത്തിയ ദൃശ്യങ്ങൾ നിമിഷ നേരം കൊണ്ടാണ് കേരളക്കര ഏറ്റെടുത്തത് മൂന്നു പേര് സ്‌കൂട്ടറിൽ പോകുന്നത് കണ്ടാണ് വീഡിയോ ആരംഭിക്കുന്നത് ഇവർക്കു ഹെൽമറ്റോ മാസ്‌കോ ഇല്ല . ഒരു വളവിൽ എത്തിയപ്പോൾ അവർ എന്തോ കണ്ടു വണ്ടി തിരിച്ചു എടുക്കുന്നു.ഒപ്പം തന്നെ വെപ്രാളത്തോടെ രണ്ടു പേര് ഇറങ്ങുന്നതും കാണാം ഇതിൽ സ്‌കൂട്ടറിൽ ഉള്ളവൻ വന്ന വഴിയേ വണ്ടി ഓടിച്ചു പോകുബോൾ പിന്നാലെ സ്‌കൂട്ടറിൽ നിന്നും ഇറങ്ങി മറ്റൊരു യുവാവും ഓടി മറഞ്ഞു.
എന്നാൽ ആദ്യം വെപ്രാളപ്പെട്ട് എങ്കിലും സ്‌കൂട്ടറിൽ നിന്നും ഇറങ്ങിയ മധ്യ വയസ്കന് പെട്ടെന്ന് മാസ്ക് എടുത്തിട്ട് ഒന്നും അറിയാത്ത മട്ടിൽ തിരിച്ചു നടന്നു തുടങ്ങി പിന്നെയാണ് ട്വിസ്റ്റ് പോലീസ് ജീപ്പ് വരുന്നത് കണ്ടാണ് ഇവർ ഇത്രയും കാണിച്ചു കൂട്ടിയത് പതിയെ അടുത്ത് വരുന്ന പോലീസ് ജീപ്പ് നിർത്തി പോലീസുകാരൻ മധ്യ വയസ്കനോട് എന്തോ ചോദിക്കുന്നത് വീഡിയോയിൽ കാണാം.പോലീസിനെ പറ്റിച്ച ഈ ചേട്ടനു ഓസ്കർ നൽകണം എന്നും എന്തൊരു അഭിനയമാണ് ചേട്ടാ എന്നെല്ലാം ആണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന കമന്റ്.