പൊട്ടിയത് സ്വന്തം കാറിന്റെ ഗ്ലാസ്സ്; അടിച്ചത് തകര്‍പ്പന്‍ സിക്‌സ്; വിഡിയോ

764

കളിക്കളത്തില്‍ ആവേശം നിറയ്ക്കുന്ന മത്സരത്തിനിടെയിലെ ചില രസകരമായ മുഹൂര്‍ത്തങ്ങളും സമൂഹമാധ്യമങ്ങളില്‍ ഇടം പിടിക്കാറുണ്ട്. അത്തരത്തിലൊരു കാഴ്ചയാണ് സോഷ്യല്‍ മീഡിയയില്‍ ചിരി നിറയ്ക്കുന്നത്.

സിക്‌സ് അടിച്ചപ്പോള്‍ സ്വന്തം കാറിന്റെ ഗ്ലാസ് പൊട്ടിയ ഒരു കായികതാരത്തിന്റെ വിഡിയോ. ഇംഗ്ലണ്ടില്‍ നിന്നുള്ളതാണ് ഈ ദൃശ്യങ്ങള്‍. യോര്‍ക്‌ഷെയറില്‍ നടന്ന ക്ലബ് മത്സരത്തിനിടെയായിരുന്നു സംഭവം. ഇല്ലിങ്വര്‍ത്ത് സെന്റ് മേരീസ് ക്രിക്കറ്റ് ക്ലബും സോവര്‍ബി സെന്റ് പീറ്റേഴ്‌സ് ക്രിക്കറ്റ് ക്ലബും തമ്മിലായിരുന്നു മത്സരം.

സെന്റ് മേരീസ് ക്ലബ് ആണ് ബാറ്റിങ്. ഇതിനിടെയില്‍ അരികിലേക്ക് വന്ന പന്ത് ആസിഫ് അലി എന്ന താരം വീശിയടിച്ചു. പന്ത് ഏറെ ദൂരം പിന്നിടുകയും ചെയ്തു. ബൗണ്ടറി മറികടന്ന പന്ത് നേരെ ചെന്ന് പതിച്ചത് ആസിഫ് അലിയുടെ കാറിന്റെ പിന്നില്‍. പുറകുവശത്തെ ഗ്ലാസ് തവിടുപൊടിയായി. ഇതുകണ്ട താരം തലയില്‍ കൈവെച്ച് നിസ്സഹായനായി നില്‍ക്കുന്നതും വിഡിയോയില്‍ കാണാം.

LEAVE A REPLY

Please enter your comment!
Please enter your name here