പുതിയ സന്തോഷവുമായി അമ്പിളി ദേവി; ആശംസകളുമായി ആരാധകര്‍

234

നടി അമ്പിളി ദേവിയും ഭര്‍ത്താവും നടനുമായ ആദിത്യ ജയനുമായുള്ള പ്രശ്‌നം സോഷ്യൽ മീഡിയയിൽ വലിയ തോതിൽ ചർച്ചചെയ്യപ്പെട്ടിരുന്നു പരസ്പരം ആരോപണങ്ങള്‍ ഉന്നയിച്ച് ഇരുവരും രംഗത്തെത്തിയത്. വിവാദങ്ങള്‍ക്കും പ്രതിസന്ധികള്‍ക്കുമൊടുവില്‍ ജീവിതം വീണ്ടും തിരിച്ചുപിടിക്കുകയാണ് അമ്പിളി ദേവി. വിഷമഘട്ടത്തെ അതിജീവിച്ച് തളരാതെ മുന്നേറുകയാണ് താരം. അഭിനയത്തിനൊപ്പം തന്‌റെ നൃത്ത വിദ്യാലയവും അമ്പിളി മുന്നോട്ടുകൊണ്ടുപോയിരുന്നു.

ഇപ്പോൾ ഇതാ പുതിയ ഒരു സന്തോഷം അമ്പിളി ദേവി സോഷ്യൽ മീഡിയയിൽ പങ്ക് വെച്ചിരിക്കുകയാണ്. കോവിഡ് സാഹചര്യത്തില്‍ ഡാന്‍സ് ക്ലാസ് ഓണ്‍ലൈന്‍ ആയി ആരംഭിച്ച കാര്യമാണ് സോഷ്യല്‍ മീഡിയയിലൂടെ നടി അറിയിച്ചത് ഫേസ്ബുക്കില്‍ പങ്കുവെച്ച പുതിയ വീഡിയോയിലാണ് പലരുടെയും സംശയങ്ങള്‍ക്ക് മറുപടിയുമായി അമ്പിളി ദേവി എത്തിയിരിക്കുന്നത്. “കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നൃത്ത്യോദയയുടെ പേരില്‍ ഡാന്‍സ് ക്ലാസുമായി ബന്ധപ്പെട്ട് അന്വേഷണങ്ങള്‍ വന്നിട്ടുണ്ടായിരുന്നു. അതുകൊണ്ടാണ് ഇങ്ങനെ ഒരു വീഡിയോ പോസ്റ്റ് ചെയ്യുന്നത്.

നിലവിലെ കോവിഡ് സാഹചര്യത്തില്‍ നമുക്ക് ഓണ്‍ലൈന്‍ ക്ലാസ് മാത്രമാണ് സാധ്യമായിട്ടുളളത്. അതുകൊണ്ട് ഡാന്‍സ് ക്ലാസ് ഓണ്‍ലൈന്‍ ആയി ആരംഭിച്ചിട്ടുണ്ട്. ക്ലാസില്‍ ജോയിന്‍ ചെയ്യാന്‍ താല്‍പര്യമുളളവര്‍ അറിയിക്കുക. സ്റ്റേ ഹോം സ്‌റ്റേ സേഫ് എന്നാണ് നടി തന്‌റെ പുതിയ വീഡിയോയില്‍ പറയുന്നത്. അമ്പിളിയുടെ വീഡിയോയ്ക്ക് പിന്നാലെ നിരവധി പേരാണ് നടിക്ക് ആശംസകള്‍ അറിയിച്ച് എത്തിയത്.

കലോത്സവ വേദികളില്‍ തിളങ്ങിയ ശേഷമാണ് അമ്പിളി ദേവി അഭിനയരംഗത്ത് എത്തുന്നത്. മിനിസ്‌ക്രീന്‍ രംഗത്താണ് നടി കൂടുതല്‍ തിളങ്ങിയത്. നായികയായും സഹനടിയായുമെല്ലാം അമ്പിളി ദേവി പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തിയിരുന്നു. സോഷ്യല്‍ മീഡിയയിലും ആക്ടീവാകാറുളള താരം മക്കള്‍ക്കൊപ്പമുളള ചിത്രങ്ങള്‍ പങ്കുവെച്ചും എത്താറുണ്ട്. ബാലതാരമായിട്ടായിരുന്നു അമ്പിളി ദേവി കരിയര്‍ ആരംഭിച്ചത്. പിന്നീട് നായികാവേഷങ്ങളിലും തിളങ്ങുകയായിരുന്നു താരം.

LEAVE A REPLY

Please enter your comment!
Please enter your name here