പിഞ്ചു കുഞ്ഞിനെ കൊണ്ട് പെടാപ്പാട് പഠിപ്പിക്കുന്ന റിമിയുടെ വീഡിയോ വൈറൽ..

217

പ്രേക്ഷകരുടെ പ്രിയങ്കരിയായ നടിയും അവതാരകയും, ഒക്കെയാണ് റിമി ടോമി. സർവ്വ കലാ വല്ലഭയായി തിളങ്ങുന്ന റിമി ടോമിയുടെ വിശേഷങ്ങള്‍ സോഷ്യൽ മീഡിയ എപ്പോഴും ഏറ്റെടുക്കാറുണ്ട്. ഏറ്റവും ഒടുവിലായി റിമി പങ്ക് വച്ച ഒരു പോസ്റ്റാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ചേട്ടന്മാരേ… അത്രയ്ക്കൊന്നും ഇല്ലെങ്കിലും കുറച്ചുണ്ട്’; എന്ന ക്യാപ്ഷ്യനോടെ റിമി പങ്കിട്ട ‘മസില്’ ചിത്രമാണ് വൈറലായി മാറിയത്. കൈ ഉയര്‍ത്തിപ്പിടിച്ച്‌ മസില്‍ കാണിച്ചു നില്‍ക്കുന്ന ചിത്രമാണ് റിമി പങ്കുവച്ചത്. എല്ലാവരും സുരക്ഷിതമായും ആരോഗ്യത്തോടെയുമിരിക്കണം എന്നും കുറിപ്പിലൂടെ റിമി പറയുന്നുണ്ട്. ചിത്രം വൈറലായതോടെ ‘മസില്‍ ടോമി’ എന്ന കമന്‍റുമായി സംവിധായകൻ ഒമർ ലുലുവും രംഗത്ത് എത്തി.

നിരവധി താരങ്ങളും ആരാധകരും ആണ് റിമിയുടെ ചിത്രത്തിന് കമന്റ് നൽകുന്നത്. മിക്ക അഭിപ്രായങ്ങൾക്കും റിമി മറുപടിയും നാല്കുന്നുണ്ട്. തന്‍റെ ഫിറ്റ്നസിന്‍റെ രഹസ്യം കഠിനമായ വര്‍ക്കൗട്ടും ഡയറ്റുമാണെന്നും റിമി മുൻപും തുറന്നുപറഞ്ഞിരുന്നു. വര്‍ക്കൗട്ട് ചെയ്യുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും റിമി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുമുണ്ട്. താന്‍ പിന്തുടര്‍ന്ന ഡയറ്റിനെ കുറിച്ചും തന്‍റെ യുട്യൂബ് ചാനലിലൂടെയും റിമി വ്യക്തമാക്കിയിട്ടുണ്ട്. ഒന്നും ഒന്നും മൂന്ന് എന്ന പരിപാടിയുടെ അവതാരകയായി തിളങ്ങവേ പൊട്ടിച്ചിരിയാണ് പ്രേക്ഷർക്ക് സമ്മാനിച്ചിട്ടുള്ളത്. റിയാലിറ്റി ഷോകളിലും ജഡ്ജ് ആയി എത്തുന്ന റിമി സോഷ്യൽ മീഡിയയിലും ആക്ടീവാണ്. ഏറ്റവും ഒടുവിൽ ഈ ചിത്രത്തിന് ഒരു കഥപറയാനുണ്ടെന്നു പറഞ്ഞുകൊണ്ട് റിമി പങ്കിട്ട ചിത്രമാണ് താരങ്ങളുടെയും ആരാധകരുടെയും ഇഷ്ടം നേടിയെടുക്കുന്നത്.

സൂക്ഷിച്ചു നോക്കണേ, സ്ഥലം പാലാ ടൗൺ ഹാൾ. ഞാൻ ഏഴാം ക്‌ളാസ്സിൽ . ആദ്യമായി കാണുന്ന സിനിമാ നടൻ ആണ് നടുക്കിരിക്കുന്ന നമ്മുടെ ജഗദീഷേട്ടൻ. കാണാൻ അന്നും ഇന്നും ഒരേപോലെ. ഒരു സിനിമ നടൻ അതിഥി ആയി വന്ന സന്തോഷത്തിൽ ആ നാട്ടിലെ പാട്ടുകാരിയായ ഞാൻ സൈഡിൽ നിന്നും പാടുന്നു, മധുരം ജീവാമൃത ബിന്ദു, ഹൃദയം പാടും ലയ സിന്ധു”, എന്നാണ് റിമി ചിത്രത്തിന് എഴുതിയ ക്യാപ്‌ഷൻ. ഗായകൻ മധു ബാല കൃഷ്ണൻ, നടൻ മനോജ് കെ ജയൻ തുടങ്ങി നിരവധി താരങ്ങളും വിവിധ അഭിപ്രായങ്ങൾ പങ്കിട്ടുകൊണ്ട് രംഗത്ത് എത്തുന്നുണ്ട്. 2000 മുതൽ 2020 വരെ റിമി പ്രേക്ഷകർക്കിടയിൽ താരമാണ്. അവതാരക ആയി ടെലിവിഷൻ ചാനലുകളിൽ നിറഞ്ഞുനിന്ന റിമിയെ അന്ന് മുതൽ തന്നെ പ്രേക്ഷകർ നെഞ്ചേറ്റിയിരുന്നു.

ശേഷമാണ് റിമി ചലച്ചിത്ര പിന്നണിഗാനരംഗത്തേക്ക് എത്തുന്നത്. ലാൽ ജോസ് സംവിധാനം ചെയ്ത മീശമാധവൻ എന്ന ചിത്രത്തിലൂടെയാണ് റിമി ടോമി ചലച്ചിത്ര പിന്നണിഗാന രംഗത്തേക്ക് കടന്നുവന്നത്. ജയറാം നായകനായി എത്തിയ തിങ്കള്‍ മുതല്‍ വെള്ളിവരെ ചിത്രത്തിലൂടെയാണ് അഭിനയരംഗത്തേക്കും റിമി എത്തിയത്. തിരിക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയിൽ ഏറെ സജീവമായ കുടുംബത്തിനൊപ്പമുളള വിശേഷങ്ങളും ചിത്രങ്ങളും വീഡിയോസുമെല്ലാം തന്റെ ആരാധകർക്കായി പങ്കുവെക്കാറുണ്ട്. റിമി മാത്രമല്ല നടിയും റിമിയുടെ സഹോദരന്റെ ഭാര്യയുമായ മുക്തയും റിമിയെ പോലെതന്നെയാണ്. ഇപ്പോൾ മുക്ത റിമിയെക്കുറിച്ചെഴുതിയ വാക്കുകൾ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. റിമിയ്ക്ക് ഒപ്പമുള്ള ചിത്രവും അതിന് മനോഹരമായ ക്യാപ്ഷനും മുക്ത പങ്ക് വച്ചിട്ടുണ്ട്.“എന്റെ പ്രിയപ്പെട്ട നാത്തൂൻ.

നീ എനിക്ക് സംസാരിക്കാൻ കഴിയുന്ന, എന്നെ മനസിലാക്കുന്ന ഒരാളാണ്,” എന്നു പറഞ്ഞുകൊണ്ടാണ് മുക്ത ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. കഴിഞ്ഞദിവസം റിമിയും മുക്തയ്ക്ക് ഒപ്പമുള്ള ചിത്രങ്ങൾ പങ്കിട്ടിരുന്നു. അനിയത്തി റീനുവിന്റെ കുഞ്ഞിന്റെ മാമ്മോദീസ ദിനത്തിൽ എടുത്ത ചിത്രങ്ങളും ക്യാപ്‌ഷനും ആണ് കഴിഞ്ഞ ദിവസം വൈറൽ ആയത്. റീനു ടോമി, ഭർത്താവ് രാജു, ഇരുവരുടെയും മൂത്ത മകൻ, റിമിയുടെ സഹോദരനും നടി മുക്തയുടെ ഭർത്താവുമായ റിങ്കു ടോമി, മകൾ കൺമണി എന്നു വിളിക്കുന്ന കിയാര എന്നിവരും ചിത്രത്തിൽ ഉണ്ടായിരുന്നു. ഫ്ലോറൽ സാരിയും പച്ച നിറത്തിലുള്ള ബ്ലൗസും അണിഞ്ഞാണ് റിമി മാമ്മോദീസ ചടങ്ങിൽ സംബന്ധിച്ചത്. മുക്തയുടെയും ലുക്ക് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇസബെൽ എന്നാണ് റീനുവിന്റെ രണ്ടാമത്തെ കുഞ്ഞിന്റെ പേര്.

LEAVE A REPLY

Please enter your comment!
Please enter your name here