പശുവിനെ നിരന്തരം ലൈംഗിക പീഡനത്തിനിരയാക്കിയ പ്രതി പൊലീസ് പിടിയിൽ

52

കുന്ദമംഗലം(കോഴിക്കോട്): പശുവിനെ നിരന്തരം ലൈംഗിക പീഡനത്തിനിരയാക്കിയ പ്രതിയെ കുന്ദമംഗലം പൊലീസ് അറസ്റ്റ് ചെയ്തു. എന്‍ഐടിക്ക് സമീപം വലിയവയല്‍ മുല്ലേരിക്കുന്നുമ്മല്‍ താമസിക്കുന്ന എറണാംകുളം സ്വദേശി മുരളീധരനെയാണ് കുന്നമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്.

ചാത്തമംഗലം പന്ത്രണ്ടാം മൈല്‍ സ്വദേശിയുടെ പശുവിനെയാണ് ഇയാള്‍ പലപ്പോഴായി പീഡനത്തിന് ഇരയാക്കിയത്. രാത്രിയില്‍ ആളുകള്‍ ഉറങ്ങിയ ശേഷം തൊഴുത്തിലെത്തി പശുവിനെ അഴിച്ചുകൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു പതിവ്.

പലപ്പോഴായി പശുവിനെ കാണാതായതിനെ തുടര്‍ന്ന് ഉടമ ഒരിക്കല്‍ പൊലീസില്‍ പരാതി നല്‍കുകയും തൊഴുത്തിന് സമീപം സി സിടിവി ക്യാമറാ സ്ഥാപിക്കുകയും ചെയ്തു. പശുവിനെ അഴിച്ചുകൊണ്ടുപോകുന്നത് ക്യാമറയില്‍ പതിഞ്ഞതോടെ വീണ്ടും പൊലീസിനെ സമീപിക്കുകയായിരുന്നു.

വെറ്ററിനറി ഡോക്ടര്‍ നടത്തിയ പരിശോധനയില്‍ പശു പീഡനത്തിനിരയായതായി കണ്ടെത്തുകയും പൊലീസ് ഇയാള്‍ക്കെതിരെ കേസെടുക്കുകയുമായിരുന്നു. കുന്ദമംഗലം കോടതിയില്‍ ഹാജറാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here