പൊക്കം ഇല്ലെങ്കിലും അതിനെ ഒരു കുറവായി കാണാതെ മിമിക്രിയിലൂടെ യും സിനിമയിലൂടെയും ഏറെ ഉയരങ്ങൾ കീഴടക്കിയ നടനാണ് ഗിന്നസ് പക്രു. 2006-ലാണ് ഉണ്ടപക്രു എന്ന് പേരെടുത്ത അജയകുമാർ വിവാഹ ജീവിതത്തിലേക്ക് കടക്കുന്നത് പൊക്കം ഇല്ലാത്ത പക്രുവിന്റെ ജീവിതത്തിലേക്ക് സാധാരണ പൊക്കമുള്ള ഗായത്രി കടന്നുവരികയായിരുന്നു എന്നാൽ താൻ ഗായത്രിയെ വിവാഹം ചെയ്യുമ്പോൾ രണ്ടുവർഷം പോലും തങ്ങളുടെ ദാമ്പത്യം നിലനിൽക്കില്ല എന്ന് ചിലർ പറഞ്ഞിരുന്നു എന്ന് ഗിന്നസ് പക്രു പറഞ്ഞിരുന്നു എന്നാൽ ഇപ്പോൾ ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് 14 വർഷങ്ങൾ കഴിഞ്ഞിരിക്കുകയാണ് പല പ്രശ്നങ്ങൾ നേരിടേണ്ടി വന്നിട്ടും എന്റെ ഭാര്യ എനിക്ക് തുണയായി നിന്നു അവൾ എനിക്ക് ധൈര്യം പകർന്ന് തരുകയായിരുന്നു.
എന്റെ അമ്മയും ഒപ്പമുണ്ടായിരുന്നു സിനിമാ നടിമാരും നടന്മാരുടെ ഭാര്യമാരും ഇപ്പോൾ ചില സൈഡ് ബിസിനസ് നടത്താറുണ്ട് അതേപോലെ തന്നെയാണ് എന്റെ ഭാര്യയും. ഞാനും ഭാര്യയും മകൾ ദീപ്ത കീർത്തിയും സന്തോഷത്തോടെയാണ് ജീവിക്കുന്നത് എന്നും ഗിന്നസ് പക്രു വ്യക്തമാക്കി വെറും രണ്ട് അടി ആറിഞ്ച് പൊക്കമുള്ള ഒരു വ്യക്തിക്ക് ശാരീരിക പരിമിതികളെ വെല്ലുവിളിച്ച് എങ്ങനെ ഉയരാം എന്ന് കാണിച്ചു തന്ന വ്യക്തി കൂടിയാണ് അജയകുമാർ എന്ന ഗിന്നസ് പക്രു ഒരു സിനിമയിലെ നായക വേഷം ഏറ്റവും നീളം കുറഞ്ഞ നടൻ ഏറ്റവും നീളം കുറഞ്ഞ സംവിധായകൻ കേരള തമിഴ്നാട് സർക്കാറുകളുടെ സിനിമ പുരസ്കാരങ്ങൾ തുടങ്ങി ഉയരമുള്ള ബഹുമതികൾ ഏറെയുണ്ട് പക്രുവിന് അമ്പിളി അമ്മാവൻ എന്ന തന്റെ ആദ്യ ചിത്രത്തിലെ കഥാപാത്രത്തിന്റെ പക്രു എന്ന പേര് സ്വീകരിച്ചുകൊണ്ടാണ് അജയകുമാർ പ്രേക്ഷകരുടെ ഇടയിലേക്ക് കടന്നു വന്നത് ഒരു മുഴുനീള ചിത്രത്തിൽ പ്രധാന വേഷം ചെയ്ത ഏറ്റവും ഉയരം കുറഞ്ഞ നടൻ എന്ന ഗിന്നസ് റെക്കോർഡ് അജയ്കുമാറിന്റെ പേരിലുണ്ട് അത്ഭുതദ്വീപ് എന്ന ചിത്രത്തിൽ ഒരു പ്രധാന വേഷമാണ് അജയ് ചെയ്തിരുന്നത് വിദ്യാഭ്യാസത്തിനുശേഷം ഒരു മിമിക്രി കലാകാരനായിരുന്ന ശേഷമാണ് സിനിമയിലേക്ക് എത്തിയത്.
നിരവധി ടെലിവിഷൻ പരമ്പരകളിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട് 2006 മാർച്ച് ഗായത്രി മോഹനെ വിവാഹം ചെയ്തു ഭാര്യക്ക് സാധാരണ പോലെ തന്നെ ഉയരമുണ്ട് കൊല്ലം ജില്ലയിലെ മുളവന എന്ന സ്ഥലത്താണ് ജനനം അച്ഛൻ ഓട്ടോ ഡ്രൈവർ ആയിരുന്നു അമ്മാ ടെലിഫോൺ ഓഫീസിൽ കരാർ ജീവനക്കാരിയും അത്യാവശ്യം ദാരിദ്ര്യം ഉള്ള കുടുംബപശ്ചാത്തലം ആയിരുന്നു പക്രുവിന്റെത് എന്ന് അദ്ദേഹം ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിട്ടുണ്ട് എന്നാൽ മറ്റുള്ളവർ കരുതുന്നത് പോലെ അല്ല ഏറെ സന്തോഷത്തോടെയുള്ള ദാമ്പത്യജീവിതമാണ് അവർ മുന്നോട്ട് നയിക്കുന്നത്. 14 വർഷമായില്ലേ കല്യാണം കഴിഞ്ഞു ഭാര്യയുമായും മകളുമായും ജീവിക്കുന്നത് ഇതു തന്നെയാണ് നാട്ടുകാർക്കുള്ള ഏറ്റവും വലിയ മറുപടി. ഒരേ പൊക്കം, ഒരേ profession, ഒരേ പോലെ സാമ്പത്തികമുള്ളവരെല്ലാം കല്യാണം കഴിച്ചിട്ട് ഒരുമിച്ച് ഒത്തുപോകുന്നുണ്ടോ എന്നുകൂടി നാട്ടുകാർ ചിന്തിക്കണം. ഒരുപാട് ആഗ്രഹം കൊണ്ട് ജീവിക്കുന്നവർക്ക് ആണ് ഒന്നും ഇല്ലാതെ എല്ലാം തകർത്തു പോകുന്നത് ഇവരുടെ ജീവിതം സന്തോഷം നിറഞ്ഞത് ആകട്ടെ എന്നും സന്തോഷത്തോട് ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ.