മകന്റെ വിവാഹത്തിനാണ് ഞെട്ടിക്കുന്ന ആ സത്യം ‘അമ്മ അറിയുന്നത് മകന്റെ വധു തന്റെ സ്വന്തം മകൾ ആണെന്നുള്ള കാര്യം നിറഞ്ഞ കണ്ണുകളോടെ ആണ് ആ ‘അമ്മ കേട്ടത്. ചൈനയിലെ സുഷാഹു എന്ന സ്ഥലത്താണ് ഈ സംഭവം നടക്കുന്നത്. മകന്റെ വധുവിന്റെ കയ്യിൽ കണ്ട മറുക് ആണ് അമ്മയിൽ കൂടുതൽ സംശയം ഉണ്ടാക്കിയത്.
തനിക്ക് നഷ്‌ടമായ മകളെ കയ്യിലും ഇതിനു സമാനമായ മറുക് ഉണ്ടായിരിന്നു. കയ്യിൽ കണ്ട മറുക് കണ്ടിട്ടു ‘അമ്മ പെൺകുട്ടിയുടെ രക്ഷിതാക്കളോട് സംസാരിച്ചു ഈ പെൺകുട്ടിയെ ഇരുപത് വര്ഷം മുൻപ് ദത്തെടുത്തു വളർത്തിയത് ആണെന്ന് അവർ ആ അമ്മയോട് പറഞ്ഞു. റോഡ് അരികിൽ ഒറ്റയ്ക്ക് കണ്ട പെൺകുട്ടിയെ ഇവർ എടുത്തു വളർത്തുക അയിരുന്നു. ഈ സംഭവം കേട്ട പെൺകുട്ടിയും അമ്മയും പൊട്ടിക്കരഞ്ഞു.
യഥാർത്ഥ രക്ഷിതാക്കളെ കണ്ടെത്തിയതിൽ ഏറെ സന്തോഷം ഉണ്ട് എന്നും മകൾ പറഞ്ഞു എന്നാൽ തന്റെ സ്വന്തം സഹോദരനെ തന്നെയാണ് വിവാഹം കഴിച്ചത് എന്നായിരുന്നു പെൺകുട്ടിയുടെ വിഷമം. എന്നാൽ അവിടെയും ഒരു ട്വിസ്റ്റ് നടന്നു. ഇവരുടെ വിവാഹത്തിൽ എതിർപ്പ് ഇല്ല കാരണം താൻ ദത്തെടുത്ത മകനെയാണ് മകൾ വിവാഹം ചെയ്തത് എന്നത് ആണ് അമ്മ പറഞ്ഞത്.