പത്തു വര്‍ഷം മുറിയില്‍ ഒളിച്ച് താമസിച്ച സജിതപറയുന്നത് കേട്ടോ റഹ്മാനുംപറയാനുണ്ട് ചിലത്..

246

പാലക്കാട് അയലൂരിൽ പത്തു വർഷമായി കാമുകിയെ ഒളിപ്പിച്ചു താമസിപ്പിച്ച യുവാവിന്റെ വാർത്തയറിഞ്ഞു കേരളക്കര ഒന്നടങ്കം ഞെട്ടിയിരുന്നു. പലർക്കും ഇത് അവിശ്വസനീയമായ വാർത്ത ആയിരുന്നു. എന്നാൽ പുറത്തുവന്ന ഓരോ കാര്യങ്ങളിലും ഇത് വിശ്വസിച്ചേ മതിയാകു എന്ന് അരക്കിട്ടുറപ്പിക്കുകയായിരുന്നു. ഇപ്പോൾ യുവാവിന്റെയും യുവതിയുടെയും പ്രതികരണം പുറത്തുവരുമ്പോൾ എന്തിനു ഇത്രയും കാലം ഒളിവുജീവിതം നയിചച്ചു എന്നതിന് കൂടെ ഉത്തരം ആവുകയാണ്. അറ്റാച്ചഡ് ബാത്രൂം പോലും ഇല്ലാത്ത രണ്ടുപേർക്കുമാത്രം താമസിക്കാൻ കഴിയുന്ന ഒരു മുറിയിൽ വീട്ടുകാർ അറിയാതെ സ്നേഹവും കരുതലും നൽകി പ്രണയിനിയെ സംരക്ഷിച്ചത് റഹ്മാൻ എന്ന യുവാവ് ആണ്.

തന്നെ വിശ്വസിച്ചു ഇറങ്ങി വന്ന സജിതയെ പത്തുവർഷം റഹ്‌മാൻ പൊന്നുപോലെയാണ് കാത്തത് എന്നതാണ് സത്യം. റഹ്‌മാന്റെ സഹോദരിയുടെ കൂട്ടുകാരിയായിരുന്നു അയൽക്കാരി കൂടിയായ സജിത, ഇതിനിടയിൽ ആണ് റഹ്മാനും സജിതയും അടുപ്പത്തിൽ ആയത്. ഈ കാര്യം സഹോദരിക്ക് പോലും അറിയില്ലായിരുന്നു, അതിനാൽ തന്നെ സജിതയുടെ തിരോധാനത്തിൽ റഹമാനെ ആരും സംശയിച്ചില്ല, ഒരു ദിവസം കാണാതായ സജിതയെ റഹ്‌മാൻ വീട്ടിലേക്ക് എത്തിക്കുകയായിരുന്നു. ഇരു മതസ്ഥർ ആയതിനാൽ പ്രണയം വീട്ടിൽ അറിയിക്കാൻ ഇരുവർക്കും ഭയം ആയിരുന്നു. അങ്ങനെയാണ് പെൺകുട്ടിയെ ആരും അറിയാതെ ഇയാൾ വീട്ടിനുള്ളിലെ മുറിയിൽ എത്തിക്കുന്നത്. കുറച്ചു ദിവസം കഴിഞ്ഞു പുറത്തിറങ്ങണമെന്നും എല്ലാവരെയും അറിയിച്ചു വിവാഹം കഴിക്കണം എന്നുമാണ് ആദ്യം കരുതിയത്.

എന്നാൽ കൈയിൽ പണം ഇല്ലാഞ്ഞതും നാട്ടിൽ പ്രശ്‌നം ആകുമെന്നുമുള്ളത് കാര്യങ്ങൾ കൂടുതൽ സംഗീർണ്ണമാക്കി. അതിനിടയിൽ ഇരുവരും മുറിക്കുള്ളിലെ ജീവിതത്തോടു മാനസികമായി പൊരുത്തപ്പെടുകയും ചെയ്തു.പണിക്ക് പോകുന്ന സമയത് പുറത്തു നിന്നും മുറി പൂട്ടും, പണിക്ക് പോയി വന്നാൽ മുറിയിലെ ടീവി ഉച്ചത്തിൽ വെക്കും, ഈ സമയത്താണ് ഇവരുടെ സംസാരമൊക്കെയും, പകൽ സമയത് റൂമിൽ ഒറ്റയ്ക്കിരിക്കുന്ന സമയത് ടീവിയിലെ ശബ്ദം കേള്കുന്നതിനായിഇയർ ഫോൺ നൽകി. ഈ മുറിയിൽ ഇരുന്നാൽ വീട്ടിൽ വരുന്നവരെയും പോകുന്നവരെയും വാതിൽ പാളിയിലൂടെ കാണുവാൻ സാധിക്കും.

ഇങ്ങനെ ആളില്ലാത്ത സമയം നോക്കിയാണ് ശുചിമുറിയിൽ പോകുന്നതും വസ്ത്രങ്ങൾ കഴുകുന്നതും, ഓടിട്ട വീടായതിനാൽ വീട്ടിൽ സംസാരിക്കുന്ന എല്ലാ വിവരങ്ങളും യുവതി അറിയുകയും ചെയ്തിരുന്നു. ജനലഴികൾ മാറ്റാൻ സൗകര്യം ഉണ്ടായിരുന്നു. അനാവശ്യമായി തന്റെ മുറിയിൽ ആരെങ്കിലും പ്രവേശിച്ചാൽ ഷോ/ക്ക് അ/ടി/ക്കുന്ന സംവിധാനം വരെ മുറിയിൽ റഹ്‌മാൻ ആക്കിയിരുന്നു. യുവാവിന്റെ അച്ഛനും അമ്മയും എല്ലാം താമസിച്ചിരുന്ന വീട്ടിൽ അവർ പോലും അറിയാതെ ആയിരുന്നു യുവതിയുടെ ഒളിഞ്ഞ ജീവിതം 2010 ഫെബ്രുവരി 2 മുതൽ യുവതിയെ കാണാൻ ഇല്ല എന്ന് വീട്ടുകാർ പരാതി നൽകിയിരുന്നു. തുടർന്ന് പോലീസ് അനോഷണം ഊർജിതം ആക്കി എങ്കിലും തുമ്പ് ഒന്നും ലഭിച്ചില്ല. എന്നാൽ യുവതി ആകട്ടെ വീട്ടിനടുത്തുള്ള കാമുകന്റെ വീട്ടിലേക് ആയിരുന്നു ഒളിച്ചോടി വന്നത്.

പിന്നീട് യുവാവ് കാമുകിയെ വീടിന്റെ തന്റെ മുറിയിൽ ഒളിപ്പിക്കുകയായിരുന്നു. 3 മാസം മുമ്പ് വരെ യുവാവിന്റെ റൂമിൽ ഒളിവിൽ കഴിയുകയായിരുന്നു യുവതി. വീട്ടുകാർ അറിയാതെ ഭക്ഷണവും മറ്റും എത്തിച്ചു കൊടുക്കും. രാത്രി ബാത്റൂമിൽ പോവും. യുവാവ് പുറത്തു ഇറങ്ങുമ്പോൾ എല്ലാം മുറി പൂട്ടി ഇട്ടിരുന്നു വീട്ടുകാരെ ആരെയും മുറിയിലേക്കു അടിപ്പിച്ചിരുന്നുമില്ല.

LEAVE A REPLY

Please enter your comment!
Please enter your name here