നീനുവിൻറെ അവസ്ഥ ദയനീയം, കോളേജ് ഫീസ് കണ്ടെത്തുന്നത് ട്യൂഷൻ എടുത്ത്, കുത്തുവാക്കുകളോടെ നോക്കുന്നു

9143

പ്രണയം നേരമ്പോക്കാകുന്ന പ്രണയത്തകർച്ചകൾ നിത്യ സംഭമാകുന്ന പുതിയ കാലത്തിന്റെ പ്രതിനിധികളല്ല കെവിനും–നീനുവും. അങ്ങനെയായിരുന്നുവെങ്കിൽ പ്രണയത്തിന്റെ പേരിൽ അവന് സ്വന്തം ജീവൻ നൽകേണ്ടി വരില്ലായിരുന്നു.

കഷ്ട നഷ്ടങ്ങളുടെ, വേദനയുടെ ഒരു വലിയ ദുരന്ത ചിത്രം തന്നെ തനിക്ക് മുന്നിലുണ്ട് എന്ന ഉത്തമബോധ്യം കെവിനുണ്ടായിരുന്നു. എന്നാൽ ഒന്നിനു വേണ്ടിയും നീനുവിനെ വിട്ടുകൊടുക്കാൻ പറ്റാത്ത ആ മനസും, ഒരുമിച്ച് ജീവിക്കാൻ കഴിയും എന്ന ആത്മവിശ്വാസവും വേദനകൾക്കിടയിലും അവനെ സ്വപ്നം കാണാൻ പഠിപ്പിച്ചു.

ആത്മാർത്ഥ പ്രണയങ്ങളിൽ ചിലപ്പോഴല്ല, പലപ്പോഴും വിധി വില്ലന്റെ റോളെടുക്കാറുണ്ട്. കെവിന്റെ ജീവനെടുത്ത് അത് വീണ്ടും ആവർത്തിച്ചു.

കെവിന്റെ ഓർമ്മകളാണ് എന്റെ ബാക്കി ജീവിതമെന്ന് പറഞ്ഞ നീനുവിന്റെ കരുത്തുറ്റ വാക്കുകൾ നാം കേട്ടു. എന്നാൽ നീനു മാത്രമല്ല ആ ഓർമ്മകൾക്കൊപ്പം നടക്കാൻ, കെവിന്റെ ജീവത്യാഗത്തെ ഹൃദയത്തോടു ചേർത്തു നിർത്താൻ ഇന്ന് നൂറു കണക്കിന് പേരാണുള്ളത്.

മരണമെന്ന വലിയ സത്യം കൺമുന്നിലുള്ളപ്പോഴും കെവിൻ എന്തായിരിക്കും ചിന്തിച്ചിട്ടുണ്ടാകുക. ആ ചിന്തകളുടെയും കെവിന്റെ നഷ്ടപ്രണയത്തിന്റെയും സാക്ഷാത്കാരമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here