ആൾ മറയില്ലാത്ത ആഴം ഏറിയ കിണറ്റിൽ വീണ കുഞ്ഞിനെ ജീവിതത്തിലേക്ക് മടക്കികൊണ്ടുവന്ന വീട്ടമ്മക്ക് അഭിനന്ദന പ്രവാഹം. കാൽതെറ്റി ആൾ മറയില്ലാത്ത കിണറ്റിൽ വീണ ഹാരിഷ് എന്ന രണ്ടു വയസ്സുകാരൻ ആണ് തൊഴിലുറപ്പ് തൊഴിലാളി ആയ സിന്ധു രക്ഷിച്ചത്.
ശനിയാഴ്ച രാവിലെ ആയിരുന്നു സംഭവം. മൂരപ്പ് അജയൻ എന്നവരുടെ രണ്ടാമത്തെ മകനാണ് ഹാരിഷ്. വീടിനു പുറത്തു കളിക്കുകയായിരുന്നു കുട്ടി കുറച്ചു സമയം കഴിഞ്ഞപ്പോൾ വലിയ ഒരു ശബ്‍ദം കേട്ടു ഈ സമയം മുറ്റത് കളിച്ചു കൊണ്ടിരുന്ന ഹാരിഷിനെ കാണാൻ ഇല്ലായിരുന്നു ഓടിച്ചെന്നു കിണറ്റിൽ നോക്കുമ്പോൾ കുട്ടി വീണു കിടക്കുന്നത് കണ്ടു.
മാതാപിതാക്കൾ ബഹളം കൂട്ടിയപ്പോൾ അയൽക്കാർ ഓടി വന്നു എല്ലാവരും കിണറ്റിന്റെ ചുറ്റും നിന്നു. എന്നാൽ അപ്പോഴാണ്. തൊട്ട് അടുത്ത് കുടുംബശ്രീ ഹോട്ടൽ നടത്തുന്ന തൊഴിലുറപ്പ് തൊഴിലാളി ആയ സിന്ധു എത്തിയത്. വന്നപ്പോൾ തന്നെ സിന്ധു 20 അടിയോളം ഉള്ള കിണറ്റിൽ ചാടി ഇറങ്ങി കുഞ്ഞിനെ എടുത്ത് കൊണ്ട് കരക്ക് കേറി നിന്നു.
തുടർന്ന് തോളിലേക്ക് കിടത്തി കുടിച്ച വെള്ളം കളയാൻ ശ്രമിച്ചു. ഇതിന് ഇടെ മറ്റൊരു യുവാവ് കൂടി കിണറ്റിലേക് ഇറങ്ങി കുഞ്ഞിനെ കരയിൽ എത്തിച്ചു. പിന്നീട് കുഞ്ഞിനെ അടൂർ ജനറൽ ആശുപത്രിയിലേക്കു കൊണ്ടുപോയി. കുഞ്ഞിന് പുറമെ പരിക്കുകൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. ആ തൊഴിലുറപ്പ്ക്കാരിയുടെ ഇടപെടൽ മൂലമാണ് ആ കുഞ്ഞിനെ രക്ഷപ്പെടുത്തിയത്.