നാമം ജപിക്കുന്ന വീട് സീരിയലില്‍ നിന്നും ജീവനും കൊണ്ട് ഓടിയെത്താന്‍; തുറന്ന് പറഞ്ഞ ദീപ ജയന്‍

152

അനേകം ഹിറ്റ് പരമ്പരകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് ദീപ ജയൻ. മലയാളത്തിൽ ഒരുപിടി നല്ല സീരിയലുകകളിൽ പ്രേക്ഷകർ ഇന്നും മറക്കാത്ത കഥാപാത്രങ്ങളെയാണ് ദീപ ആരാധകർക്ക് നൽകിയിട്ടുള്ളത്. സീരിയൽ ലോകത്തെ എക്കാലത്തെയും സൂപ്പർഹിറ്റ് പരമ്പരയായ സ്ത്രീധനത്തിലെ പ്രേമയാകും ദീപയുടേതായി പ്രേക്ഷകർ എന്നും ഓർത്തിരിക്കുന്ന ഒരു കഥാപാത്രം.

പാലാട്ട് സേതുലക്ഷ്മിയുടെ ഏകമകൾ, അഹങ്കാരവും കുശുമ്പും തലക്ക് പിടിച്ച അമ്മയുടെ തനി പിറവി തന്നെ ആയിരുന്നു പ്രേമ. പിന്നീട് മലയാളത്തിൽ നിന്നും അന്യഭാഷാ സീരിയലുകളിൽ ചേക്കേറിയ താരം അടുത്തിടെയാണ് മലയാളത്തിലേക്ക് മടങ്ങിയെത്തിയത്. നാമം ജപിക്കുന്ന വീട് എന്ന പരമ്പരയിലൂടെ ആയിരുന്നു ദീപയുടെ മലയാളത്തിലേക്കുള്ള മടങ്ങിവരവ്.

ലോക്ഡൗൺ സമയത്താണ് ദീപ പുതിയ പരമ്പരയുമായി പ്രേക്ഷകർക്ക് മുൻപിലേക്ക് എത്തുന്നു എന്ന വാർത്ത പുറത്തുവന്നത്. നന്ദന എന്ന കഥാപാത്രത്തെയാണ് ദീപ അവതരിപ്പിച്ചു കൊണ്ടിരുന്നത്. പരമ്പരയിൽ നന്ദനയുടെ വിവാഹ എപ്പിസോഡ് വീഡിയോ സോഷ്യൽ മീഡിയ വഴി ഏറെ വൈറലായിരുന്നു. ദീപയുടെ വിവാഹമാണോ നടന്നതെന്ന ആശങ്കയും ആരാധകർ പങ്കുവച്ചിരുന്നു. എന്നാൽ പിന്നീടാണ് ശരത്തിന്റെയും നന്ദനയുടെയും വിവാഹമാണ് നടന്നതെന്ന് ചാനൽ പുറത്തുവിട്ട കുറിപ്പിലൂടെ പ്രേക്ഷകർ മനസിലാക്കിയത്.

നടൻ സുർജിത്താണ് ദീപയുടെ നായകനായി എത്തിയത്. പരമ്പരയിലെ വിവാഹത്തിനുശേഷമുള്ള കുറച്ചു എപ്പിസോഡുകൾ മാത്രമാണ് ദീപ നന്ദനയായി ഉണ്ടായിരുന്നത്.. പിന്നീട് ദീപയായി എത്തിയത് മറ്റൊരു നടിയാണ്. അപ്പോൾ മുതൽ ചാനൽ പുറത്തുവിടുന്ന പ്രമോ വീഡിയോകളിലൂടെ ദീപ എന്താണ് പിന്മാറിയതെന്ന ചോദ്യം ആരാധകർ ഉയർത്തിയിരുന്നു.

എപ്പിസോഡ് പ്രമോവീഡിയോകളിലെ കമന്റ് ബോക്സുകളിൽ തങ്ങളുടെ സംശയത്തിന് മറുപടി കിട്ടാഞ്ഞതുകൊണ്ടാകാം, ദീപയുടെ സോഷ്യൽ മീഡിയ പേജിലൂടെയും ആരാധകർ തങ്ങളുടെ നിരാശ അറിയിച്ചു. ആദ്യം പ്രതികരിച്ചിരുന്നില്ലെങ്കിലും കഴിഞ്ഞദിവസം ദീപ നൽകിയ മറുപടി ഇപ്പോൾ വൈറലാണ്. നാമം ജപിക്കുന്ന വീട് ഒഴിവാക്കി അല്ലേ ? എന്താണ് സംഭവിച്ചത്.

ഞങ്ങൾക്ക് അവിടെ മിസ് ചെയ്യുന്നു എന്ന ഒരു ആരാധകന്റെ കമന്റിനാണ് ദീപ പ്രതികരിച്ചത്. ‘ഞാനായിട്ട് ഇറങ്ങിയതാണ്. വർക്ക് കംഫർട്ട് അല്ല ഒട്ടും. ജീവനും കൊണ്ടോടിയതാണ് ഞാൻ’, എന്നാണ് ആരാധകരുടെ സംശയത്തിന് ദീപ നൽകുന്ന മറുപടി. മനോജ് കുമാർ, ലാവണ്യ നായർ, സ്വാതി നിത്യാനന്ദ്, സാനിയ ബാബു, ശ്രീലത നമ്പൂതിരി തുടങ്ങിയവരാണ് നാമം ജപിക്കുന്ന വീട്ടിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ശ്രീജേഷ് മനോഹർ ആണ് പരമ്പരയുടെ തിരക്കഥാകൃത്ത്.

LEAVE A REPLY

Please enter your comment!
Please enter your name here