അഭിനേത്രിയും നിർമാതവുമായ താരമാണ് സാന്ദ്ര തോമസ്.ഫ്രൈഡേ, സക്കറിയായുടെ ഗര്‍ഭിണികള്‍, ഫിലിപ്സ് ആൻഡ് മങ്കിപ്പെൻ എന്നീ സിനിമകളുടെ നിര്‍മ്മാവുമായിരുന്നു സാന്ദ്ര. വിവാഹ ശേഷം സിനിമയില്‍ നിന്നു താൽക്കാലിക അവധിയെടുത്ത താരം പിന്നീട് കുടുംബജീവിതത്തിന്‍റെ തിരക്കുകളിലായിരുന്നു. ഭർത്താവ് വിൽസൺ ജോൺ തോമസ്. സാന്ദ്രയ്ക്ക് ഇരട്ടകുട്ടികളാണ്. മക്കളായ കെൻഡലും കാറ്റ്ലിനും ഒപ്പമാണിപ്പോള്‍ സാന്ദ്ര.
ഉമ്മുകുൽസു, ഉമ്മിണിത്തങ്ക എന്നീ പേരുകളിലാണ് ഇരട്ടക്കുരുന്നുകൾ അറിയപ്പെടുന്നത്. ഇവരുടെ ഫോട്ടോസും വിശേഷങ്ങളുമെല്ലാം താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്.വിശേഷങ്ങളുമെല്ലാം യൂട്യൂബ് ചാനലിലൂടെ സാന്ദ്ര ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇരട്ടക്കുട്ടികളായ കെൻഡലിനും കാറ്റ്‌ലിനും നാടിന്റെ നേരും ചൂരുമറിഞ്ഞ് വളരണമെന്ന് നിർബന്ധമുള്ള ഒരു അമ്മ കൂടിയാണ് സാന്ദ്ര. അതെല്ലാം തന്നെ ആരാധകർ ഏറ്റെടുകാറുമുണ്ട്. ഇപ്പോഴിതാ, ഡെങ്കിപ്പനി കൂടി രക്തസമ്മർദം കുറഞ്ഞതിനെ തുടർന്ന് നടി സാന്ദ്ര തോമസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച വിവരമാണ് പുറത്തു വരുന്നത്.
നടിയുടെ സഹോദരി സ്നേഹയാണ് ഈ വിവരം അറിയിച്ചത്.‘ഹൃദയമിടിപ്പും രക്തസമ്മർദവും കൂടിയതിനെ തുടർന്ന് ചേച്ചിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഡോക്ടർമാരുടെ വിശദപരിശോധനയിൽ ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ഐസിയുവിൽ ആയിട്ട് ഇപ്പോൾ രണ്ട് ദിവസം പിന്നിടുന്നു. ആരോഗ്യസ്ഥിതി മെച്ചപ്പെട്ടു വരുന്നുണ്ട്. നിങ്ങളുടെ എല്ലാവരുടെയും പ്രാർഥന ഒപ്പം വേണം.–സ്നേഹ കുറിച്ചു.