ചെറിയ സമയത്തിനുള്ളിൽ മുൻ നിര നായകൻമാർക്കൊപ്പം അഭിനയിക്കാൻ ഭാഗ്യം ലഭിച്ച നടിയാണ് ദുർഗ കൃഷ്ണ. ശാലീന സൗന്ദര്യമാണ് നടിയുടെ മുഖമുദ്ര. പ്രേതം 2 കുട്ടിമാമ തുടങ്ങിയ ചിത്രങ്ങളിൽ കൂടി താരം ശ്രദ്ധേയമായ വേഷങ്ങളിൽ എത്തിയിരുന്നു. പ്രുത്വിരാജിന്റെ നായികയായും താരം തിളങ്ങി.
കോഴിക്കോടാണ് സ്വദേശം എങ്കിലും കൊച്ചിയിലാണ് ദുർഗ കൃഷ്ണ താമസിക്കുന്നത്. ബിസിനസ്സ് കാരൻ ആണ് ദുർഗയുടെ അച്ഛൻ. സിനിമയിൽ അഭിനയിക്കാൻ കുടുംബത്തിന്റെ മുഴുവൻ സപ്പോര്ട്ടും ഉണ്ടായിരുന്നു എന്ന് ദുർഗ്ഗ മുൻപ് വെളിപ്പെടുത്തിയിരുന്നു. തന്റെ പ്രണയത്തെക്കുറിച്ചും ദുർഗ വെളിപ്പെടുത്തിയിരുന്നു.
സമൂഹമാധ്യമങ്ങളിൽ ഒരു ആരാധകന്റെ ചോദ്യത്തിന് മറുപടിയായാണ് ദുർഗ്ഗ കാമുകന്റെ പേര് വെളിപ്പെടുത്തിയത്. അർജുൻ രവീന്ദ്രൻ ആണ് ദുർഗയുടെ കാമുകൻ. കഴിഞ്ഞ 4 വർഷങ്ങളായി ഇരുവരും പ്രണയത്തിലാണ്. ആർജ്ജുനും സിനിമ മേഖലയുമായി ബന്ധമുള്ള വ്യക്തിയാണ്.
ഇപ്പോൾ തങ്ങളുടെ വിവാഹ വിശേഷങ്ങൾ ആണ് ദുർഗ്ഗ പങ്കുവെച്ചിരിക്കുന്നത്. ഏപ്രിൽ5നു ആണ് തങ്ങളുടെ വിവാഹം എന്നും സേവ് ദി ഡേറ്റിന്റെ ഫോട്ടോ പങ്കുവെച്ചു കൊണ്ട് ദുർഗ പറയുന്നു. 4 വർഷമായി താനും ആർജ്ജുനും പ്രണയത്തിലാണ്. നല്ല സുഹൃത്തുക്കൾ ആയിരുന്നു ഞങ്ങൾ.