നടി അനിഖയെ കല്യാണം കഴിക്കണമെന്നു യുവാവ്, സമ്മതിച്ചില്ലെങ്കിൽ…

328

ആരാധകര്‍ പലതരത്തിലാണ്. കടുത്ത ആരാധന പലപ്പോഴും നടന്മാർക്കും നടിമാർക്കും തലവേദന സൃഷ്ടിക്കാറുമുണ്ട്. അത്തരത്തിൽ കടുത്ത ആരാധന കാരണം പേടിച്ചുപോയ നിമിഷങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് നടി അനിഖ സുരേന്ദ്രൻ വ്യക്തമാക്കി. ഒരിക്കല്‍ ഒരു ആരാധകന്‍ തന്നോട് കല്യാണം കഴിക്കാന്‍ താത്പര്യമുണ്ടെന്നും ഇല്ലെങ്കില്‍ ആ ത്മ ഹ ത്യ ചെയ്യുമെന്നും പറഞ്ഞുവെന്ന് അനിഖ പറയുന്നു. സമൂഹമാധ്യമത്തില്‍ തന്റെ ആരാധകരുമായി സംവദിക്കവെയാണ് അനിഖ ഇക്കാര്യം വെളിപ്പെടുത്തിയത്. നിങ്ങളുടെ കടുത്ത ആരാധകനാണെന്ന് പറഞ്ഞ് ഒരാള്‍ വരികയും തന്നെ കല്യാണം കഴിക്കണം ഇല്ലെങ്കില്‍ ആ ത്മ ഹ ത്യ ചെയ്യുമെന്നും പറഞ്ഞാല്‍ എന്ത് ചെയ്യുമെന്ന ചോദ്യത്തിനാണ് അനിഖ മറുപടി കൊടുത്തത്.

യഥാര്‍ഥത്തില്‍ ഇത്തരമൊരു അനുഭവം തനിക്കുണ്ടായിട്ടുണ്ടെന്നും ആദ്യം പേടിച്ച് പോയെന്നും അനിഖ പറഞ്ഞു. പിന്നീട് അത് അവഗണിക്കുകയാണ് ഉണ്ടായതെന്നും താരം കൂട്ടിച്ചേര്‍ത്തു. തന്റെ ഉയരത്തെ കുറിച്ച് ആശങ്ക തോന്നിയിരുന്നുവെന്നും അനിഖ വെളിപ്പെടുത്തി. ആദ്യം ആശങ്ക തോന്നിയിരുന്നുവെങ്കിലും ഇപ്പോള്‍ അതിന്റെ നേട്ടങ്ങള്‍ തിരിച്ചറിഞ്ഞു. ഫോട്ടോകള്‍ എടുക്കാനും ചില വസ്ത്രങ്ങള്‍ ധരിക്കുന്നതിലുമെല്ലാം അഞ്ചടി രണ്ട് ഇഞ്ച് എന്ന ഉയരം ഗുണമാണ്. ആരാധകരുടെ ചോദ്യത്തിനാണ് അനിഖ ഇക്കാര്യം പങ്കുവെച്ചത്. മലയാളത്തില്‍ ബാലതാരമായാണ് അനിഖയുടെ അഭിനയ ജീവിതം തുടങ്ങുന്നത്.

അഞ്ച് സുന്ദരികള്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും അനിഖയ്ക്ക് ലഭിച്ചിട്ടുണ്ട്. പിന്നീട് മലയാളത്തിലും തമിഴിലും നിരവധി ചിത്രങ്ങള്‍ ചെയ്തു. അതിനാല്‍ തന്നെ ഇരു ഭഷകളിലും അനിഖയ്ക്ക് ആരാധകരുണ്ട്. സമൂഹമാധ്യമത്തില്‍ സജീവമായ താരത്തിന്റെ ചിത്രങ്ങളും, ഫോട്ടോഷൂട്ട് വീഡിയോകളും വൈറലാവാറുണ്ട്. വിശ്വാസമാണ് അവസാനമായി റിലീസ് ചെയ്ത അനിഖയുടെ ചിത്രം. ജോണി ജോണി യെസ് അപ്പ ആണ് അവസാനം അഭിനയിച്ച മലയാള സിനിമ. ബാലതാരമായെത്തി നിരവധി സിനിമകളിലൂടെ സിനിമാ പ്രേമികളുടെ മനം കവർന്ന താരമാണ് അനിഖ സുരേന്ദ്രൻ.

14 വര്‍ഷത്തോളമായി സിനിമാ ലോകത്തുള്ള താരം അടുത്തിടെ ജയലളിതയുടെ ജീവിതം അടിസ്ഥാനമാക്കി ഒരുക്കിയ ക്യൂൻ എന്ന വെബ് സീരിസിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഛോട്ടാമുംബൈയിലൂടെ സിനിമാലോകത്തെത്തിയ അനിഖ ഇതിനകം പതിനഞ്ചോളം സിനിമകളിൽ മലയാളത്തിലും തമിഴിലുമായി അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ ഇന്ത്യൻ സിനിമയുടെ ഇതിഹാസമായ അമിതാഭ് ബച്ചനോടൊപ്പം അഭിനയിച്ച സമയത്തെ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരിക്കുകയാണ് അനിഖ. സിനിമകളിൽ സജീവമായ അനിഖ സോഷ്യൽമീഡിയയിൽ ഏറെ സജീവാണ്. പലപ്പോഴും ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഉൾപ്പെടെ താരം പങ്കുവയ്ക്കാറുണ്ട്.

ഇപ്പോഴിതാ ബോളിവുഡ് ഇതിഹാസ താരം അമിതാഭ് ബച്ചനോടൊപ്പം അഭിനയിക്കാൻ ലഭിച്ച അവസരത്തെ കുറിച്ച് ഇൻസ്റ്റയിൽ പങ്കുവെച്ചിരിക്കുകയാണ് അനിഖ. സെറ്റുകളെ ഏറെ മിസ് ചെയ്യുന്നു എന്ന് കുറിച്ചാണ് അമിതാഭ് ബച്ചനോടൊപ്പമുള്ള ചിത്രങ്ങൾ അനിഖ പങ്കുവെച്ചിരിക്കുന്നത്. കൊവിഡ് കാലത്തിന് മുമ്പ് നടത്തിയ ഷൂട്ടിൽ നിന്നുള്ള ബിഹൈൻഡ് ദി സീൻ ചിത്രങ്ങളാണ് അനിഖ പങ്കുവെച്ചിരിക്കുന്നത്. ഒരു ഫ്ലൈറ്റ് മാതൃകയിലുള്ള സെറ്റിലാണ് ഷൂട്ടെന്ന് ചിത്രങ്ങളിൽ കാണാനാകും.

LEAVE A REPLY

Please enter your comment!
Please enter your name here