കൊച്ചിയിലെ മാളില്‍ നടി അപമാനിക്കപ്പെട്ട സംഭവത്തില്‍ കേസെടുത്ത് പൊലീസ്. സംഭവത്തില്‍ സി.സി ടി.വി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിക്കുന്നുണ്ട. ഇടപ്പള്ളിയിലെ മാളില്‍ കഴിഞ്ഞ ദിവസമായിരുന്നു മലയാളത്തിലെ യുവനടിക്കെതിരെ അതിക്രമം അരങ്ങേറിയത്.
ദൃശ്യങ്ങള്‍ പരിശോധിക്കുമ്പോള്‍ യുവാക്കളെ കുറിച്ചുള്ള ചിത്രം ലഭ്യമാകുമെന്നാണ് പൊലീസ്” പറയുന്നത്. നടി തന്റെ ഇന്‍സ്റ്റാഗ്രാം കുറിപ്പിലാണ് അപാനിതയായ സംഭവത്തെ കുറിച്ച് വെളിപ്പെടുത്തി രംഗത്തെത്തിയത്.
മലയാള സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന യുവനടിക്കാണ് അതിക്രമം നേരിട്ടത്. അമ്മയ്ക്കും സഹോദരങ്ങള്‍ക്കും ഒപ്പം കൊച്ചിയിലെ ലൂലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ എത്തിയപ്പോഴാണ് നടിയ്ക്ക് മോശം അനുഭവം ഉണ്ടായത്. ഇതിന്റെ വെളിപ്പെടുത്തലുകള്‍ നടി ഇന്‍സ്ത്രഗാം കുറിപ്പിലൂടെ തുറന്നെഴുതുന്നു.
ആശക്കൂട്ടത്തിനിടയിലൂടെ നടന്ന് പോകുമ്പോള്‍ രണ്ട് യുവാക്കള്‍ എനിക്ക് സമമായി എത്തി പിന്‍ദാഗത്ത് മോശമായി സൃര്‍ശിക്കുകയായിരുന്നു എന്ന് നടി തുറന്നെഴുതുന്നു. എനിക്ക് ഒന്നും പ്രതികരിക്കാന്‍ കഴിയാത്ത നിമിഷമായിരുന്നു അതെന്നും തുറന്നെഴുതുന്നു. എന്റെ സഹോദരി ഈ അശ്ലീലത വ്യക്തമായി കണ്ടെന്നും അവള്‍ എന്റെ അരികിലേക്ക് ഓടിയെത്തി എന്നെ ആശ്വസിപ്പിക്കുകയായിരുന്നെന്നും നടി കുറിക്കുന്നു.
ഒരു നിമിഷം ശൂന്യമായി ഞാന്‍ നിന്നു പോയി ആ പ്രവര്‍ത്തിയില്‍, ഞാന്‍ അവരുടെ അരികിലേക്ക് നടന്ന് പോയെങഅകിലു അവര്‍ ഒന്നും അറിയാത്ത മടിടലാണ് പ്രതികരിച്ചത്. ഇവരുടെ പ്രവര്‍ത്തിയില്‍ സഹികെട്ട് ഞാന്‍ അമ്മയക്കും അനുജനും സഹോദരിക്കുമൊപ്പം പച്ചക്കറി സറ്റാളിലേക്ക് നീങ്ങിയെങ്കിലും അവിടെയും ഇവര്‍ ഞങ്ങളെ യഥാക്രമം പിന്‍തുടര്‍ന്നു. അമ്മയും സഹോദരനും പച്ചക്കറി തിരഞ്ഞെടുക്കുന്ന തിരക്കിലായിരുന്നു. യുവാക്കള്‍ ഞങ്ങളെ പിന്‍തുടരുന്നു എന്ന ബോധ്യം വന്നപ്പോള്‍ ബില്ലിങ് കരണ്ടറിന് അടുത്തേക്ക് ഞാനും സഹോദരിയും കടന്നു. എന്നാല്‍ അവിടെയും ഇവര്‍ എത്തി അശ്ലീലത കലര്‍ന്ന സംഭാഷണം ഇവര്‍ ആവര്‍ത്തിച്ചു. നടി കുറിക്കുന്നു.