താലികെട്ടിന് പിന്നാലെ വധുവിന് സംഭവിച്ചത് കണ്ടോ? ആ കാഴ്ച കണ്ട് നടുങ്ങി വരനും വീട്ടുകാരും വിവാഹ വേദി വധുവിന്റെ മരണത്തിന്റെ വേദി കൂടി ആയ ദുഃഖ വാർത്തയാണ് ഇപ്പോൾ ദേശിയ മാധ്യമങ്ങളിൽ നിറയുന്നത്. നിമിഷ നേരം കൊണ്ടാണ് സന്തോഷം മാത്രം നിറഞ്ഞ വിവാഹ വേദി വധുവിന്റെ മരണത്തിനു കൂടി സാക്ഷി ആയത്. ഒഡീഷയിലെ സോനാപ്പൂർ ജില്ലയിലാണ് സംഭവം നടകുന്നത്.
കഴിഞ്ഞ ദിവസമാണ് നാട്ടുകാരെയും ബന്ധുക്കളെയും ഞെട്ടിക്കുകയും വേദനിപ്പിക്കുകയും ചെയ്ത ആ വിവാഹവും മരണവും നടന്നത്. സോനാപ്പൂർ ജില്ലയിലെ ജൂനിന്ദ ഗ്രാമ പെൺകുട്ടിക്കാണ് വിവാഹ വേദി തന്നെ മരണ വേദി ആയി മാറിയത്. ഗുപ്തേഷ്യറി സാഹു എന്ന റോസിയാണ് അകാലത്തിൽ മരിച്ചത്. റോസിയെ തെലുഗ സ്വദേശി ബിസികേഷ് ആണ് വിവാഹം ചെയ്തത് യുവതിയുടെ പിതാവ് മാസങ്ങൾക്ക് മുൻപ് മരിച്ചിരുന്നു.
അതിനു ശേഷം യുവതിയുടെ മാനസിക നില തകർന്ന അവസ്ഥയിൽ ആയിരുന്നു. പിനീട് അമ്മയ്ക്കും സഹോദരനും ഒപ്പം ആയിരുന്നു റോസിയുടെ താമസം. പാവപ്പെട്ട കുടുംബത്തിലെ അംഗം ആയതുകൊണ്ട് തന്നെ സാമൂഹിക പ്രവർത്തകരുടെയും അമ്മാവന്റെയും സഹായം കൊണ്ടാണ് റോസിയുടെ വിവാഹം നടത്തിയത്. എന്നാൽ ഉറ്റവരെ പിരിയുന്ന സങ്കടം റോസിയെ അലട്ടിയിരുന്നു. വിവാഹത്തിന് ശേഷം വരനൊപ്പം വധു മടങ്ങുമ്പോൾ മാതാപിതാക്കളെ ചേർത്തു പിടിച്ചു കരയുന്നത് ഇന്ത്യയിൽ സ്ഥിരം കാഴ്ചയാണ്.
സ്നേഹത്തിന്റെ ആ കണ്ണീർ ബന്ധങ്ങളുടെ ആഴം കൂടെ വ്യക്തമാക്കുന്നതാണെന്ന പറയുന്നവർ ഏറെയാണ്. എന്നാൽ ആ കരച്ചിലാണ് റോസിയുടെ ജീവൻ എടുത്തിരിക്കുന്നത്. കല്യാണത്തിന് ശേഷം വരനോടൊപ്പം പോകുന്നതിനു മുൻപ് വധു നിർത്താതെ കരയുകയായിരുന്നു. പിന്നെ കരച്ചിൽ നിർത്താൻ ആയില്ല, കരച്ചിൽ അടക്കാൻ ആവാതെ വന്നതോടെ യുവതി തളർന്നു വീണു. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.