രണ്ടു വർഷം മുൻപാണ് കേരളക്കരയെ മുഴുവൻ നടുക്കുകയും കരയിപ്പിക്കുകയും ചെയ്ത ആ വാർത്ത പുറത്തുവന്നത്. തൊടുപുഴയിൽ ഏഴു വയസുള്ള കുരുന്ന് അമ്മയുടെ കാമുകന്റെ മൃ ഗീ യമായ മ ർ ദനത്തിൽ കൊ ല്ല പ്പെട്ടു. കൂട്ടുനിന്നത് സ്വന്തം അമ്മയും. തലയോട്ടികെറ്റ പൊട്ടലിനെ തുടർന്ന് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ എത്തിച്ച 7 വയസുകാരൻ പപ്പി എന്ന് വിളിക്കുന്ന ആര്യൻ. ആശുപത്രിയിൽ ആണ് മ രി ച്ചത്. 33 ഓളം ചതവുകളും പരിക്കുകളും ആ ശരീരത്തിൽ ഉണ്ടായിരുന്നു. തലയോട്ടിയുടെ വലതു ഭാഗത് പൊട്ടൽ, തലയുടെ ഇരു വശങ്ങളിലും പിറകിലും ചതവുകൾ തുടങ്ങി പരിശോധിച്ച ഡോക്ടർ മാർ പോലും കരയിച്ചുപോയ പരിശോധനാ റിപ്പോർട്ട് ആണ് പുറത്തു വന്നത്.
പപ്പി മ രി ച്ചു 2 വർഷം കഴിയുന്ന ഇന്നലെ പപ്പിയുടെ നീതിക്കു വേണ്ടി പോരാടുന്ന അഡ്വ. ദീപ ജോസഫിന്റെ കുറിപ്പാണു ശ്രദ്ധ നേടുന്നത്. പപ്പിയുടെ ‘അമ്മ അഞ്ജന ഇപ്പോഴും ചെയ്യുന്ന ക്രൂരത കളും പപ്പിയുടെ അനിയൻ 6 വയസുള്ള ആയുഷിന്റെ അവസ്ഥയും ദീപ കുറിക്കുന്നുണ്ട്. കുറിപ്പ് ഇങ്ങനെ. അമ്മയുടെയും അവരുടെ കാമുകനെയും ക്രൂര മർദനത്തിനു വിധേയനായി ആര്യൻ ജീവൻ വെടിഞ്ഞിട്ട് ഇന്ന് 2 വർഷം തികയുന്നു. സോഷ്യൽ ജസ്റ്റിസ് ഫൗണ്ടേഷൻ അവന്റെ ആത്മാവിനു നീതിക്ക് വേണ്ടി പൊരുതി. ഒടുവിൽ 2020 ഫെബ് മാസത്തിൽ ഞങ്ങൾ ആ വിധി നേടി. അഞ്ജനയും കുറ്റകാരിയാണ്.
അതുകൊണ്ട് നിയമ നടപടികളും വിചാരണയും നേരിടണം. ആ ദുഷ്ടയായ അമ്മയെ ഇരുമ്പഴിക്കുള്ളിൽ കാണാൻ ലോകം മുഴുവനും പ്രതീക്ഷയോടെ കാത്തിരുന്നു. എന്നിട് എന്ത് സംഭവിച്ചു എന്ന് അറിയാൻ ഇപ്പോഴും ഫോൺ കോളുകളും മെസ്സേജുകളും വരുന്നു. സെഷൻസ് കോടതി വിധിക്കെതിരെ ഹൈക്കോടതി യെ സമീപിച്ചിരിക്കുകയാണ് അഞ്ജനയും അവരുടെ അമ്മയും. കേസിൽ നിന്നും ഒഴിവാക്കണം പോലും. ആ കാപാലികയെ പൂട്ടാൻ ഏത് അറ്റം വരെ പോകാനും ഞാൻ തയ്യാറാണ്. നിങ്ങളും അങ്ങനെ അല്ലെ?
പപ്പിയുടെ ഇളയ സഹോദരൻ ആയുഷ് സുഖമായി ബിജുവിന്റെ മാതാപിതാക്കൾ ക്ക് ഒപ്പം കഴിയുമ്പോഴും പലപ്പോഴും ആ കുഞ്ഞിനെ ശോഭനയും അഞ്ജനയും ചേർന്ന് മാനസിക മായി തകർക്കാൻ നോക്കുന്നു. കുഞ്ഞു അവളെയോ അവളുടെ അമ്മയെയോ ഒരിക്കലും കാണാനോ അവരുമായി സംസാരിക്കുവാൻ പോലും ആഗ്രഹിക്കുന്നില്ല. ഇക്കാര്യം പച്ച സത്യം ആയിരിക്കെ വയസായ ബിജുവിന്റെ മാതാപിതാക്കളേ ബുടിമുട്ടിക്കാൻ തൊടുപുഴ ചിൽഡ്‌ലൈനിന്റെ പേരും പറഞ്ഞു പരാതികൾ അയക്കുന്നു. മാതാപിതാക്കളെ ക്രൂശിക്കാൻ നോക്കുന്നു. താൻ മാത്രം അല്ല ഒരായിരം അച്ഛനമ്മമാരും ബിജുവിന്റെ മാതാപിതാക്കൾ ക്ക് ഒപ്പം ഉണ്ടെന്നും അഞ്ജനയ്ക്ക് ഇനി അവരെ വേദനിപ്പിക്കാൻ കഴിയില്ലെന്നും ദീപ കുറിക്കുന്നു.