കൊവിഡ് എന്ന മഹാമാരിയുടെ പശ്ചാത്തലത്തില്‍ ക്രിക്കറ്റ് ലോകത്ത് ചില മാറ്റങ്ങള്‍ വരുത്തിയിരുന്നു. പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് പന്തില്‍ തുപ്പല്‍ പുരട്ടുന്നതിനും നിരോധനം ഏര്‍പ്പെടുത്തിയത്. എന്നാല്‍ പന്തില്‍ തുപ്പല്‍ പുരട്ടാന്‍ ശ്രമിക്കുന്ന വിരാട് കോലിയുടെ വീഡിയോയാണ് വൈറലാകുന്നത്.
തുപ്പല്‍ പുരട്ടുന്നതിന് മുമ്പേ അബദ്ധം മനസ്സിലാക്കിയ താരം ഒരു കള്ളച്ചിരിയും ചിരിക്കുന്നുണ്ട്. എന്തായാലും കായികലോകത്ത് വൈറലാണ് ഈ വീഡിയോ. ഐപിഎല്‍ പതിമൂന്നാം സീസണിലെ ഡല്‍ഹി ക്യാപിറ്റല്‍സും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മിലുള്ള മത്സരത്തിനിടെയായിരുന്നു കോലിയുടെ അബദ്ധം.
What times! @imVkohli applies saliva on the cricket ball and immediately apologizes.
— Ketan | کیتن (@Badka_Bokrait) October 5, 2020
Covid, you happy? pic.twitter.com/4oAJtpFt9P