തന്റെ വ്യാജ അക്കൗണ്ട് ഉപയോഗിച്ച് അശ്ലീല ചാറ്റ്…

426

ഏഷ്യാനെറ്റ് ചാനലിലെ ചന്ദനമഴ എന്ന പരമ്പരയിലൂടെ വില്ലത്തിയായി വന്ന് പ്രേക്ഷകരുടെ ഹൃദയം കവർന്ന താരമാണ് ശാലു കുര്യൻ. വില്ലത്തിയായി ട്ടാണ് എത്തിയതെങ്കിലും ശാലു പ്രേക്ഷകരുടെ മനസ്സിൽ വളരെവേഗം ഒരു സ്ഥാനം പിടിക്കുകയും അയലത്തെ വീട്ടിലെ കുട്ടിയുടെ ഒരു ഇമേജ് ഉണ്ടാക്കുകയും ചെയ്തു. ചന്ദനമഴ എന്ന സീരിയലിൽ വർഷ എന്ന കഥാപാത്രത്തിൽ മികച്ച അഭിനയമാണ് കാഴ്ചവെച്ചത്. ചന്ദനമഴ സീരിയൽ അവസാനിച്ചുവെങ്കിലും ഇന്നും വർഷക്ക് ആരാധകർ ഒരുപാടാണ്.

മഴവിൽ മനോരമയിലെ തട്ടിയും മുട്ടിയും എന്ന പ്രോഗ്രാമിൽ ഒരു പ്രധാന വേഷത്തിൽ ശാലു കുര്യൻ എത്തിയിരുന്നു. മികച്ച ജനപിന്തുണയാണ് താരത്തിന് ഈ പരമ്പരയിലൂടെ ലഭിച്ചത്. നന്നായി ഹാസ്യം കൈകാര്യം ചെയ്യുകയും ആളുകളെ രസിപ്പിക്കുകയും ചെയ്തു ശാലു ഈ പരമ്പരയിലൂടെ. വിവാഹശേഷം വളരെ കുറച്ചു സീരിയലുകളിൽ മാത്രമേ ശാലു അഭിനയിച്ചിട്ടുള്ളൂ.

ഇപ്പോഴിതാ തന്റെ പേരിൽ ആരംഭിച്ച വ്യാജ ഇൻസ്റ്റാഗ്രാം അക്കൗണ്ട് നെ കുറിച്ച് ഒരാൾ തനിക്ക് സ്ക്രീൻഷോട്ട് അയച്ചു തന്ന ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുകയാണ് ശാലു. ചിത്രത്തിന്റെ കുറിപ്പ് ഇങ്ങനെ; ഹലോ മം താങ്കളുടെ പേരിൽ തുടങ്ങിയിട്ടുള്ള വ്യാജ അക്കൗണ്ടിൽ നിന്നും എനിക്കുണ്ടായ ഒരു അനുഭവം ആണ് ഞാൻ ഇവിടെ പങ്കുവയ്ക്കുന്നത്. ആ വ്യക്തി നിങ്ങളുടെ ഐഡന്റിറ്റി ത ഉപയോഗിച്ച് എനിക്ക് മെസ്സേജ് അയച്ചിട്ടുണ്ട് കുറച്ചുകൂടി വ്യക്തമായി പറഞ്ഞാൽ സെ ക്സ് ചാ റ്റിങ് ആണ് നടത്തുന്നത്.

അവർ എവിടം വരെ പോകും എന്ന് നോക്കുവാൻ ഞാൻ ശ്രമിച്ചിരുന്നു. ശാലു കുര്യൻ ആണെന്ന് തെളിയിക്കാൻ നിങ്ങളുടെ സെൽഫി കളും വിവാഹ ഫോട്ടോയും എനിക്ക് അയച്ചു തന്നിട്ടുണ്ട് തീർച്ചയായും അവർക്ക് ഇന്റർനെറ്റിൽ നിന്നും ലഭിച്ചതാണെന്ന് ഉറപ്പാണ് ഈ പ്രൊഫൈലിൽ നിങ്ങളുടെ ഫോട്ടോകളും മറ്റു കാര്യങ്ങളും ഉൾപ്പെട്ടിട്ടുണ്ട് എന്ന് പറഞ്ഞുകൊണ്ട് വ്യാജ പ്രൊഫൈൽ ലിങ്ക് ഇതോടൊപ്പം ചേർത്തിട്ടുണ്ട് മുമ്പ് ഫേസ്ബുക്കിലും ശാലുവിനെ പേരിൽ വ്യാജ അക്കൗണ്ട് ഉണ്ടായിട്ടുണ്ട്.

ഫേസ്ബുക്കിൽ അക്കൗണ്ട് തുടങ്ങിയ സമയത്ത് ബ്ലൂ ടിക്ക് ഉണ്ടായിട്ട് കൂടി ഒരു ഫേക്ക് ഐഡി യിൽ നിന്ന് ആരോ ഒരാൾ പലർക്കും മെസേജുകൾ അയക്കുക അത് പിന്നീട് കല്യാണ ആലോചന വരെ എത്തിയിരുന്നു. അന്ന് ഇത് വളരെയേറെ ചർച്ച ചെയ്യപ്പെട്ട ഒരു വിഷയമായിരുന്നു. ആ ഒരു വിഷയത്തിനു ശേഷമാണ് ശാലു കുര്യൻ ഇൻസ്റ്റാഗ്രാമിൽ തന്റെ അക്കൗണ്ട് തുടങ്ങുന്നത് ഇപ്പോൾ രണ്ടാം തവണയാണ് ഇൻസ്റ്റഗ്രാമിൽ ശാലുവിനെ പേരിൽ ഫേക്ക് അക്കൗണ്ട് തുടങ്ങുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here