രോഗക്കിടക്കയിൽ ആയിരിക്കുമ്പോഴും മറിയം എന്ന പ്രൈമറി ടീച്ചർക്ക് തന്റെ വിദ്യാർത്ഥികൾക്ക് അറിവ് പകർന്നു കൊടുക്കണം എന്ന ചിന്ത മാത്രമേ ഉണ്ടായിരുന്നുള്ളൂ ക്ലാസ് മുറിയിൽ ഒച്ച എടുത്തും കറുത്ത ബോർഡിൽ ചോക്ക് കൊണ്ട് എഴുതിയും വിദ്യാർഥികളെ ശാസിച്ചും എപ്പോഴും വിദ്യാർത്ഥികളുടെ കൂടെ ആയിരിക്കണം എന്ന് അതിയായി ആഗ്രഹിച്ച മാറിയത്തിന്റെ ശബ്ദം ക്ലാസ് മുറിയിൽ ഇനി മുഴങ്ങിയില്ല 22 വർഷത്തോളം വിദ്യാർഥികൾക്കൊപ്പം ആയിരുന്ന മറിയം ടീച്ചറെ കോവിഡ് തട്ടിയെടുത്തു.

ഇറാനിലെ ഒരു സ്കൂളിൽ ആയിരുന്നു മറിയം പഠിപ്പിച്ചിരുന്നത് ദിവസങ്ങളോളം കോവിഡിനോട് പോരാടിയാണ് മറിയം മരണത്തിന് കീഴടങ്ങിയത് ആശുപത്രിക്കിടക്കയിൽ ആയിരിക്കവെ അവസാന ശ്വാസം വരെ വിദ്യാർഥികൾക്ക് ഓൺലൈനിലൂടെ പാഠഭാഗങ്ങൾ പങ്കിട്ടതിലൂടെ ആണ് മറിയം വാർത്തകളിൽ നിറഞ്ഞത്
ശ്വാസകോശ സംബന്ധമായ അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ ആയിരുന്നു മറിയം തീവ്രപരിചരണ വിഭാഗത്തിൽ കിടന്ന് ഓൺലൈൻ ക്ലാസ് എടുക്കുന്ന മറിയത്തിന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു കോവിഡ് മൂലം ഇറാനിലെ സ്കൂളുകൾ ഫെബ്രുവരിയിൽ തന്നെ അടച്ചിരുന്നു വിദ്യാർഥികൾക്ക് പഠന സൗകര്യം ഒരുക്കുന്നതിനായി ആപ്ലിക്കേഷൻ വികസിപ്പിക്കുകയും ഏപ്രിൽ മുതൽ ഓൺലൈനിലൂടെ വിദൂര വിദ്യാഭ്യാസത്തിനുള്ള സൗകര്യം ഭരണകൂടം ഒരുക്കിയിരുന്നു ഇറാനിൽ കോവിഡിന്റെ മൂന്നാം തരംഗം ആണ് ഇപ്പോൾ ഉള്ളത് കോവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്നതിനാൽ നിയന്ത്രണം വർധിപ്പിക്കാൻ ഒരുങ്ങുകയാണ് ഭരണകൂടം