തട്ടീംമുട്ടീ പരമ്ബരയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് മനീഷ സുബ്രമണ്യന്‍. വാസവദത്ത എന്ന അമ്മായിയമ്മയായിട്ടാണ് നടി പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തുന്നത്. ഇതുവരെ കണ്ട അമ്മായിയമ്മമാരില്‍ നിന്ന് ഏറെ വ്യത്യസ്തയാണ് വാസവദത്ത. അതിനാല്‍ തന്നെ പ്രേക്ഷകര്‍ ഇരുകൈകളും നീട്ടി സ്വീകരിക്കുകയായിരുന്നു . ചെറിയ സമയത്തിനുള്ളില്‍ തന്നെ മികച്ച ആരാധകരെ സ്വന്തമാക്കാന്‍ നടിക്ക് കഴിഞ്ഞു. ഇപ്പോഴിത നടിക്ക് പിന്നാലെ മകളും അഭിനയരംഗത്തേയ്ക്ക് ചുവട് വയ്ക്കുകയാണ്. മനീഷ തന്നെയാണ് ഈ സന്തോഷ വാര്‍ത്ത ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്.
മഴവില്ല് മനോരമയിലൂടെയാണ് മകള്‍ നീരദ ഷീന്‍ അഭിനയത്തില്‍ചുവട് വയ്ക്കുന്നത്. ചാക്കോയും മേരിയും’ എന്ന സീരിയലില്‍ സാന്ദ്ര ഐ പിഎസ് എന്ന കഥാപാത്രത്തെയാണ് നീരദ അവതരിപ്പിക്കുന്നത്. മനീഷ തന്നെയാണ് ഈ വിശേഷം ആരാധകരുമായി പങ്കുവച്ചത്. നടിയുടെ വാക്കുകള്‍ ഇങ്ങനെ…’പ്രിയരെ, വീണ്ടും ഒരു സന്തോഷ വര്‍ത്തമാനം. ന്റെ മകള്‍ നീരദ ഷീന്‍ ‘മഴവില്‍ മനോരമ’യിലെ ചാക്കോയും മേരിയും എന്ന സീരിയലില്‍ സാന്ദ്ര ഐപിഎസ് എന്ന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. ഏവരുടെയും അനുഗ്രഹാശിസുകള്‍ ഉണ്ടാകും എന്ന് കരുതുന്നു.’ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ മനീഷ പറയുന്നു.
അഭിനേത്രി എന്നതില്‍ ഉപരി മികച്ച ഗായിക കൂടിയാണ് മനീഷ. മുപ്പതോളം സിനിമകളില്‍ പാടുകയു നിരവധി സ്റ്റേജ് ഷോകളില്‍ പാടിയിട്ടുമുണ്ട്.. ദുബായില്‍ റേഡിയോ ജോക്കിയായി ജോലി ചെയ്യുന്നതിനിടയിലാണ് മനീഷയ്ക്ക് സിനിമയില്‍ അവസരം ലഭിക്കുന്നത്. ‘തന്മാത്ര’ ആയിരുന്നു മനീഷയുടെ ആദ്യസിനിമ. തട്ടീംമുട്ടീ പരമ്ബരയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് മനീഷ സുബ്രമണ്യന്‍. വാസവദത്ത എന്ന അമ്മായിയമ്മയായിട്ടാണ് നടി പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തുന്നത്. ഇതുവരെ കണ്ട അമ്മായിയമ്മമാരില്‍ നിന്ന് ഏറെ വ്യത്യസ്തയാണ് വാസവദത്ത. അതിനാല്‍ തന്നെ പ്രേക്ഷകര്‍ ഇരുകൈകളും നീട്ടി സ്വീകരിക്കുകയായിരുന്നു . ചെറിയ സമയത്തിനുള്ളില്‍ തന്നെ മികച്ച ആരാധകരെ സ്വന്തമാക്കാന്‍ നടിക്ക് കഴിഞ്ഞു. ഇപ്പോഴിത നടിക്ക് പിന്നാലെ മകളും അഭിനയരംഗത്തേയ്ക്ക് ചുവട് വയ്ക്കുകയാണ്. മനീഷ തന്നെയാണ് ഈ സന്തോഷ വാര്‍ത്ത ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്.
മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയ പരമ്പരയായ തട്ടീംമൂട്ടിമിലെ എല്ലാ താരങ്ങളേയും പ്രേക്ഷകര്‍ക്ക് വലിയ ഇഷ്ടമാണ്. സീരിയലില്‍ വസവദത്ത എന്ന കഥാപാത്രമായി എത്തുന്ന ആളാണ് മനീഷ. വളരെ രസകരമായ കഥാപാത്രമാണ് വാസവദത്ത. സോഷ്യല്‍ മീഡിയയില്‍ സജീവമായ മനീഷ നല്ലൊരു പാട്ടുകാരി കൂടിയാണ് താനെന്ന് തെളിയിച്ചിട്ടുണ്ട്. ജീവിത്തിലുണ്ടായ വലിയൊരു സങ്കടത്തെ കുറിച്ച് മനസ്സു തുറന്ന് പറയുകയാണ് നടി. അമ്മയുടെ വേര്‍പാടിനെ കുറിച്ചും അവസാന ആഗ്രഹത്തെ കുറിച്ചുമാണ് മനീഷയുടെ വാക്കുകള്‍. എന്റമ്മ … എന്റെ പൊന്നമ്മ … അവസാന നാളില്‍ പ്രിയപ്പെട്ട തൃശ്ശൂരില്‍ അമ്മേടെ കുഞ്ഞിന്റടുത്തു കിടന്ന് അമ്മ മരിച്ചു .. ഏതോ നിയോഗം പോലെ കൊറോണ കാലത്തു തിരക്കുകളൊന്നും ഇല്ലാതെ എന്റമ്മേന്റെ അടുത്ത് തന്നെ നില്‍ക്കാനും അമ്മേനെ ശുശ്രൂഷിക്കാനും എനിക്കോരു ഭാഗ്യം ഉണ്ടായി ..
അമ്മയുടെ എന്നത്തേയും പ്രിയപ്പെട്ട കൂട്ടുകാര്‍ അമ്മയുടെ അനിയത്തിമാര്‍ തന്നെയാണ്….അവരെ കൂടെ കൂട്ടാനും അവര്‍ക്കൊപ്പമിരിക്കാനുമാണ് എന്റമ്മ എന്നും ആഗ്രഹിച്ചത് .. പ്രിയപ്പെട്ട ഇടം തൃശ്ശൂരും (അമ്മ കളിച്ചുവളര്‍ന്ന ഇടം ) അതുകൊണ്ടു തന്നെ അവസാന നാളുകളില്‍ തൃശ്ശൂര്‍ വരണം എന്ന അമ്മയുടെ ആഗ്രഹം ഞങ്ങള്‍ മക്കള്‍ക്ക് നിറവേറ്റിക്കൊടുക്കാന്‍ സാധിച്ചത്. ഞങ്ങള്‍ക്ക് ദൈവം കനിഞ്ഞു നല്‍കിയ വരമായി കരുതുന്നു .. ഒപ്പം എന്റമ്മയെ അത്രകണ്ട് ഗുരുവായൂരപ്പനും വടക്കുംനാഥനും പാറമേക്കാവിലമ്മയും സ്‌നേഹിക്കുന്നുണ്ട് എന്നതും കൂടിയാണ് .. തൃശൂരിന്റെ കാറ്റിനൊപ്പം എന്റമ്മയുടെ എന്നത്തേയും സ്‌നേഹവും എന്നെ വലയം ചെയ്തുനില്‍പ്പുണ്ട് .. അമ്മയുടെ വിളിപോലെ ആണ് എനിക്കിപ്പോള്‍ സുമ ചെറിയമ്മേടെ ഈ പോസ്റ്റ് കണ്ടപ്പോ തോന്നിയത്-‘ മനീഷ കുറിച്ചു.