സോഷ്യൽ മീഡിയയിൽ കഴിഞ്ഞ കുറെ ദിവസമായി വൈറൽ ആയി കൊണ്ടിരിക്കുന്നത് തടിയുള്ള ഒരു പെണ്ണിന്റെയും പയ്യന്റെയും വിവാഹമാണ്. തടിയുള്ള പെണ്ണിനെ കെട്ടിയ മെലിഞ്ഞ പയ്യനെ കളിയാക്കുന്നവരേ നിങ്ങള്‍ ഇതുകൂടി അറിയണം. പെണ്ണിന് തടി ഉണ്ട് എന്ന ഒറ്റ കാരണം കൊണ്ട് ആ വിവാഹ വീഡിയോ വൈറൽ ആയി. വളരെ മോശം കമന്റാണ് ഈ വീഡിയോക്ക് താഴെ മലയാളികൾ കുറിച്ചത്.ചെക്കന്റെ മെലിഞ്ഞ രൂപത്തെയും പെണ്ണിന്റെ വണ്ണത്തെയും ചേർത്തി ബോഡി ഷെയിമിംഗ് നടത്തി കൊണ്ട് പലരും നിർവ്യതി കൊണ്ടു. പക്ഷെ കരഞ്ഞും ചൂളിയും ഇരിക്കാതെ പരിഹസിക്കുന്നവർക്ക് കുറിക്ക് കൊള്ളുന്ന മറുപടിയുമായി തിരിച്ചടിക്കുകയാണ് ഈ കഥയിലെ നായകൻ റോബിനും നായികാ സിമ്മിയും.
കോട്ടയം അതിരബുഴ ആണ് ഇവരുടെ സ്വാദേശം. ഈ പെണ്ണിന് എന്തൊരു തടിയാണ് എന്ന് ഒരു കൂട്ടർ പറയുബോൾ മറ്റൊരു കൂട്ടർ ചെക്കന്റെ കാര്യം ഓർത്താണ് നിർവ്യതി. ഒരു പടി കടന്നു കൊണ്ട് ചെക്കന്റെ ഹൃദയ വിശാലത അഭിനന്ദിക്കാനും ചിലർ മറന്നില്ല. എന്നാൽ തങ്ങളെ കളിയാക്കുന്നവരാണ് സഹതാപം അർഹിക്കുന്നവർ എന്നാണ് സിമ്മി പറയുന്നത്. കുട്ടിക്കാലം മുതലേ തടിയുള്ള കൂട്ടത്തിൽ ആണ് സിമ്മി. കുടുബ പാരമ്പര്യമാണ് സിമ്മി. അല്ലാതെ ആഹാരം കഴിച്ചിട്ടല്ല താൻ തടി വെച്ചത് എന്ന് സിമ്മി പറയുന്നു. പഠനം കഴിഞ്ഞു ജോലി നേടി വീട്ടുകാരെ ആഗ്രഹ പ്രകാരം വിവാഹം മതി എന്ന് കരുതിയ ആളാണ് സിമ്മി.
എന്നാൽ പ്രണയ വാതിൽ പൊളിച്ചു കൊണ്ട് റോബിൻ കടന്നു വരികയായിരുന്നു. ടിക് ടോക്കിൽ സജീവമായിരുന്നു സിമ്മി ഒരു നാൾ റോബിന്റെ ഫ്രണ്ട് റിക്കസ്റ്റ് വന്നു. പരിചയം ഉള്ള ഒരാളുടെ മുഖ ഛായ ഉള്ളതിനാൽ അയാൾ എന്നു കരുതി അക്സെപ്റ്റ് ചെയ്തു. ചാറ്റ് ചെയ്തപ്പോഴാണ് അബദ്ധം മനസിലാക്കിയത്. അത് പിന്നെ സൗഹ്യദം ആയി മാറി. റോബിനാണ് ഇഷ്ടം പറഞ്ഞത് വീട്ടുകാരെ കൂട്ടി സിമ്മിയുടെ വീട്ടിൽ എത്തി റോബിൻ സംസാരിച്ചു. വീട്ടിലേക്ക് വരുന്ന മരുമകൻ തങ്ങളേക്കാൾ ഏറെ കുടുമ്പത്തെ സ്നേഹിക്കണം എന്നായിരുന്നു സിമ്മിയുടെ ആഗ്രഹം. അങ്ങനെ അവരുടെ വിവാഹം നടക്കുകയായിരുന്നു.