ട്രാന്‍സ്‌ജെന്റേഴ്‌സ് എന്ന എന്ന പദം ഇന്നു സമൂഹത്തിന് അപരിചിതമല്ല. ഏറെ അപമാനവും ദുരിതവും പേറി ജീവിക്കുന്നവരാണ് ട്രാന്‍സ്‌ജെന്‍ഡേഴ്‌സ്. സമൂഹം മറ്റൊരു കണ്ണിലൂടെ നോക്കുന്നവര്‍. പരിഹാസവും അശ്ലീലവും കലര്‍ന്ന കമന്റുകള്‍ ചുറ്റും ഉയരുമ്പോഴും എല്ലാം ഉള്ളിലൊതുക്കി നീറിക്കഴിയുന്നവര്‍.
പൗരുഷമുള്ള സ്ത്രീയും സ്‌ത്രൈണതയുള്ള പുരുഷനും ഒരു കാലത്ത് നമ്മുടെ സമൂഹത്തില്‍ ആട്ടിപ്പായിക്കപ്പെട്ടവരായിരുന്നു. എന്നാല്‍ ഇന്ന് നിരന്തരമുള്ള പോരാട്ടങ്ങള്‍ക്കൊടുവില്‍ ട്രാന്‍സ്‌ജെന്റേഴ്‌സ് എന്ന നേരിനെ മെല്ലെമെല്ലെ ലോകം അംഗീകരിച്ചു തുടങ്ങിയിരിക്കുന്നു.
നിരവധി പേരുടെ പോരാട്ട കഥകള്‍ നാം ഇതിനോടകം തന്നെ കേട്ടിട്ടുണ്ട്. അക്കൂട്ടത്തിലേക്ക് ഒരാള്‍ കൂടി എത്തുകയാണ്. കോഴിക്കോട്ടുകാരിയും മോഡലുമായ വൈഗ സുബ്രഹ്മണ്യം.