മനുഷ്യരേക്കാള്‍ അധികമായി മൃഗങ്ങള്‍ക്കിടയിലെ ചില രസക്കാഴ്ചകളും സൈബര്‍ ഇടങ്ങളില്‍ ശ്രദ്ധ നേടാറുണ്ട്. പ്രത്യേകിച്ച് ആനകളുടെ ചില രസകരമായ വീഡിയോകള്‍. അത്തരമൊരു വീഡിയോയാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നതും.
കരിമ്പ് നിറച്ച ഒരു ട്രക്ക് തടഞ്ഞു നിര്‍ത്തിയ ശേഷം അതില്‍ നിന്നും കരിമ്പ് എടുത്ത് കഴിക്കുന്ന ആനക്കൂട്ടത്തിന്റേതാണ് ഈ വീഡിയോ. ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് അപൂര്‍വ്വമായ ഈ കാഴ്ച ട്വിറ്ററില്‍ പങ്കുവെച്ചത്. ഇത്തരത്തില്‍ കാട്ടുപാതകളില്‍ മിക്കപ്പോഴും ആന ഇറങ്ങാറുണ്ട്.
ആനകളെ കാണുമ്പോള്‍ ചില വാഹനങ്ങള്‍ നിര്‍ത്തിയിടാറാണ് പതിവ്. ആനകള്‍ വാഹനങ്ങളില്‍ നിന്നും ഭക്ഷണ സാധനങ്ങള്‍ എടുക്കാറുമുണ്ട്. ഇത്തരത്തിലുള്ള ചില കാഴ്ചകള്‍ മുമ്പും സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.
The most gentle tax collectors.
— Susanta Nanda IFS (@susantananda3) October 1, 2020
And they are taking their dues & not part of your income.
Somewhere in Southern India, elephant herd collecting sugarcane tax….. pic.twitter.com/gWkt97xGZo