“ദൈവമാണ് ഈ രണ്ടു കൊച്ചു മക്കളെ ഈ പുഴയിൽ എത്തിച്ചത് അവർ വന്നില്ലായിരുന്നുവെങ്കിൽ ഞങ്ങൾ 5 പേരും ഇവിടെ മുങ്ങി മരിക്കുമായിരുന്നു ” പുഴയിൽ നിന്ന് രക്ഷപെട്ട ഏറ്റവും മുതിർന്ന അംഗമായ സജിതയുടെ വാക്കുകളാണ് ഇത് നാദാപുരതുള്ള വെള്ളിയോടുള്ള പുഴയിലായിരുന്നു ഈ സംഭവം നടന്നത്.വെള്ളിയോടുള്ള ഗവ. ഹയർ സെക്കൻഡറി സ്കൂളിനു അടുത്തുള്ള പുഴയിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു 5 പേർ അടങ്ങുന്ന കുടുംബം എന്നാൽ ഇവർ വെള്ളത്തിൽ അകപെടുകയായിരുന്നു പക്ഷെ ആ സമയത്ത് പരിസരത്തെങ്ങും ആരുമില്ലായിരുന്നു ഒരു പക്ഷെ ആ 5 പേരും മരണത്തെ മുഖാമുഖം കണ്ട് കാണും അവർ രക്ഷപെടുത്താൻ നിലവിളിക്കാൻ തുടങ്ങിരുന്നു.
ആ സമയത്താണ് എവിടെ നിന്നോ രണ്ടു വിദ്യാർത്ഥികൾ പുഴയിൽ എടുത്ത് ചാടി അതി സാഹസികമായ് ആ 5 പേരുടെയും ജീവൻ രക്ഷിച്ചത്. ഹൈടെക് ഹയർ സെക്കൻഡറി സ്കൂളിൽ പഠിക്കുന്ന 15 വയസുള്ള മുഹൈമിനും ക്രസന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളിൽ പഠിക്കുന്ന 14 വയസുള്ള ഷാമിലുമാണ് ആ 5 പേരുടെയും ജീവൻ രക്ഷിച്ചത് പുഴയിൽ മുങ്ങിത്താഴ്ന്ന ആ 5 പേർ ഇവരാണ് പരപ്പുപാറയിലെ വ്യാപാരി സുരേന്ദ്രന്റെ 22 വയസുള്ള മകൾ ബിൻഷി സുരേന്ദ്രന്റെ സഹോദരി സൗമിനിയുടെ മകൾ ബെംഗളൂരുവിൽ നിന്നെത്തിയ 36 വയസുള്ള സജിത ഇവരുടെ 13 വയസുള്ള മകൻ സിഥുൻ മറ്റൊരു സഹോദരിയായ ഷീജയുടെ മക്കളായ 23 വയസായ ആശിലി, 15 വയസുള്ള അഥുൻ എന്നിവരാണ് വെള്ളത്തിൽ അകപ്പെട്ട് പോയത്.
ഈ അഞ്ചു പേരയുമാണ് ഷാമിലും മുഹൈമിനും ചേർന്ന് രക്ഷപെടുത്തിയത് സ്കൂളിലെ ഗ്രൗണ്ടിൽ ഫുട്ബാൾ കളിയും കഴിഞ്ഞ് കൈയും കാലും കഴുകാൻ പുഴയിലോട്ട് പോയതായിരുന്നു മുഹൈമിനും ഷാമിലും ഈ അഞ്ചു പേരുടെയും ബഹളം കേട്ടത് അങ്ങോട്ട് നോക്കിയ അവർ ആദ്യം കരുതിയത് 5 പേരും വെള്ളത്തിൽ നീന്തി കളിക്കുകയാണെന്നാണ്. പിന്നീടാണ് അവർ ശ്രദ്ധിച്ചപ്പോൾ രക്ഷിക്കണേ എന്നുള്ള വിളിയായിരുന്നു എന്ന് മനസിലായത് പിന്നെ ഒട്ടും സമയം കളയാതെ സ്വന്തം ജീവൻ പോലും നോക്കാതെ അവർ രണ്ടു പേരും പുഴയിൽ എടുത്ത് ചാടി 5 പേരേയും കരയ്ക്ക് എത്തിക്കുകയായിരുന്നു രെക്ഷപെട്ടതിന് ശേഷം സജിത പറഞ്ഞത് ഇങ്ങനെയായിരുന്നു ‘ദൈവമാണ് ഇവരെ എത്തിച്ചത്. അല്ലെങ്കിൽ ഞങ്ങൾ 5 പേരും മുങ്ങുമായിരുന്നു ‘ ഏതായാലും സ്വന്തം ജീവൻ നോക്കാതെ അവരെ രക്ഷിച്ച ഈ രണ്ട് മിടുക്കന്മാർക്ക് കൊടുക്കാം ഒരു ബിഗ് സല്യൂട്ട്