ഹൃദയം നുറുങ്ങുന്ന കാഴ്ച സ്വന്തം ക്യാമറയെ നെഞ്ചോട് ചേർത്തു കൊണ്ട് മരണത്തിലേക് നടന്ന് അകന്ന ഒരു മനുഷ്യനാണ് സോഷ്യൽ മീഡിയയുടെ ഹൃദയം നുറുക്കുന്നത്. വിവാഹ ചടങ്ങിനിടെ ആയിരുന്നു സംഭവം നടക്കുന്നത് ഫോട്ടോഗ്രാഫർ ആയി വിവാഹ ചടങ്ങുകൾ ക്യാമെറയിൽ ഒപ്പി എടുക്കുകയായിരുന്നു ഫോട്ടോഗ്രാഫർ ആയ വിനോദ് എന്നാൽ ഒരു നിമിഷം കാര്യങ്ങൾ കൈവിട്ടു പോയി തളർന്നു.
അവശനായി വീണു പോയി വിനോദ് നിലത്തേക്ക് വീഴുമ്പോഴും തന്റെ എല്ലാം എല്ലാം ആയ ക്യാമെറ വിനോദ് നെഞ്ചോട് ചേർത്ത് വെക്കുന്നു. എല്ലാ സ്വപ്നങ്ങളും അവസാനിപ്പിച്ചു കൊണ്ട് മരണത്തിലേക്ക് പോയ വിനോദിന് ആയിരങ്ങളാണ് ആദരാഞ്ജലികൾ അർപ്പിച്ചത്. പരുമല മാസ്റ്റര്‍ സ്റ്റുഡിയോയിലെ വിനോദ് പാണ്ടനാടാണ് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണം എന്നാണ് വിവരം.
ചെങ്ങന്നൂര്‍ കല്ലിശ്ശേരിയില്‍ നടന്ന വിവാഹത്തിനിടെയാണ് വിനോദിന്റെ അപ്രതീക്ഷിതിമായി മരണപ്പെട്ടത്. കുഴഞ്ഞുവീണ ഉടനെ തന്നെ വിനോദിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ക്യാമറയുടെ ട്രൈപ്പോഡ് ഉപയോഗിച്ച് വിവാഹച്ചടങ്ങ് ചിത്രീകരിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം മൂലം വിനോദ് താഴേക്ക് വീഴുന്ന ദൃശ്യങ്ങൾ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്.