മലയാളികളുടെ പ്രിയതാരം കുഞ്ചാക്കോ ബോബന്‍ പങ്കുവെച്ച ഒരു വിഡിയോയാണ് കാഴ്ചക്കാരില്‍ ചിരി നിറയ്ക്കുന്നത്. ഒരു കുട്ടിയോട് അമ്മ ചോദ്യങ്ങള്‍ ചോദിക്കുന്നതും അതിന് കുട്ടി നല്‍കുന്ന ഉത്തരങ്ങളുമാണ് വിഡിയോയില്‍. മലയാള സാഹിത്യത്തെക്കുറിച്ചുള്ളതാണ് ഓരോ ചോദ്യങ്ങളും.
ഇതിനിടെയില്‍ ഒരു ചോദ്യമെത്തി ‘ജനകീയ കവി ആര്’ എന്നായിരുന്നു ചോദ്യം. ഇതിന് കുട്ടി നല്‍കിയ ഉത്തരം ‘കുഞ്ചാക്കോ ബോബന്‍’ എന്നും. കുഞ്ചാക്കോ ബോബനല്ല കുഞ്ചന്‍ നമ്പ്യാര്‍ ആണ് ജനകീയ കവി എന്ന് അമ്മ തിരിത്തിക്കൊടുക്കുകയും ചെയ്യുന്നുണ്ട്.
‘കവിതകള്‍ എഴുതിത്തുടങ്ങേണ്ടി വരുമെന്നു തോന്നുന്നു’ എന്ന അടിക്കുറിപ്പോടെയാണ് രസകരമായ വിഡിയോ കുഞ്ചാക്കോ ബോബന്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്. ചലച്ചിത്രതാരങ്ങളടക്കം നിരവധിപ്പേര്‍ ചിത്രത്തിന് കമന്റുമായി എത്തുന്നുണ്ട്.