ചെങ്ങന്നൂരില്‍ നിയന്ത്രണംവിട്ട കാര്‍മറിഞ്ഞു ഓടിയെത്തിയ നാട്ടുകാര്‍ അതുകണ്ടമ്പരന്നു

24

റോഡിൽ അപകടം നടന്നാൽ ഓടിയെത്തി നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തുന്നതാണ് പതിവ് അപകടത്തി ൽ പരിക്കേറ്റവരും നാട്ടുകാരോട് സഹകരിച്ച് ഉടനടി ചികിത്സ തേടാറുണ്ട് എന്നാൽ വളരെ വ്യത്യസ്തമായ ഒരു വാർത്തയാണ് ആലപ്പുഴ ചെങ്ങന്നൂർ മുളക്കുഴ നിന്നും എത്തുന്നത്. നിയന്ത്രണം വിട്ടു മറിഞ്ഞ കാറിൽ നിന്ന് പരിക്കേറ്റവരെ രക്ഷിക്കാനെത്തിയ നാട്ടുകാർ പോലും ഞെട്ടിയ സംഭവമാണ് ഇത് ചെങ്ങന്നൂർ മുളക്കുഴ പള്ളിപടിക്ക് സമീപമാണ് നാട്ടുകാരെ ഞെട്ടിച്ച അപകടംനടന്നത് തിരുവനന്തപുരത്തുനിന്ന് കോട്ടയത്തേക്ക് പോയ കാറാണ് അപകടത്തിൽപെട്ടത് നിയന്ത്രം വിട്ടു കാർ മറിഞ്ഞതാണ് അപകടമുണ്ടായത്.

കാർ മറിയുന്നത് കണ്ട് നാട്ടുകാർ രക്ഷ പ്രവർത്തനം നടത്താനും പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കാനായി ഓടിക്കൂടി കാറിൽ ഉണ്ടായിരുന്നത് അടൂർ പഴകുളം സ്വദേശികളായ ഷൈജു ഫൈസൽ നെടുമങ്ങാട് സ്വദേശി മഹേഷ് എന്നിവരാണ് അപകടത്തിൽ നിസ്സാര പരിക്കേറ്റ ഇവരെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ നാട്ടുകാർ ശ്രമം നടത്തി എന്നാൽ കാറിൽ ഉണ്ടായിരുന്നവരാകട്ടെ കാറിലെ പൊതികളും ഒപ്പം എടുക്കാനാണ് ശ്രമിച്ചത് ഈ പൊതികളിൽ സംശയം തോന്നിയ നാട്ടുകാർ പോലീസിൽ വിവരം അറിയിച്ചു.

ഒടുവിൽ പോലീസ് എത്തി നടത്തിയ പരിശോധനയിൽ പൊതികളിൽ കഞ്ചാവാണെന്ന് കണ്ടെത്തി ഇതിനിടയിൽ ഇവർക്കൊപ്പം ഉണ്ടായിരുന്ന മറ്റൊരാൾ രക്ഷപെട്ടു എട്ടു കിലോയോളം കഞ്ചാവാണ് കാറിൽ ഉണ്ടായിരുന്നത് പിടിയിലായ ഷൈജു പത്തനംതിട്ട നൂറനാട് അടൂർ തുടങ്ങിയ സ്ഥലങ്ങളിൽ നിരവധി കേസിൽ പ്രതിയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here