ചൂടുള്ള വാര്‍ത്ത !! മഞ്ജുവാര്യര്‍ക്ക് രണ്ടാം വിവാഹം; കല്യാണം ജനുവരി 14ന്; കുറിപ്പ് വൈറല്‍

521

മലയാളികളുടെ മനസ്സില്‍ ഇന്നും വീട്ടിലെ ഒരു അംഗം എന്ന ഇമേജ് നിലനിര്‍ത്തുന്ന നടിയാണ് മഞ്ജുവാര്യര്‍. ശക്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷക മനസ് കീഴടക്കിയ മഞ്ജു ഇന്ന് മലയാളത്തിലെ ലേഡിസൂപ്പര്‍ സ്റ്റാറാണ്. ദിലീപുമായുള്ള വിവാഹശേഷം സിനിമയില്‍ നിന്നും നീണ്ട ഇടവേളയെടുത്ത താരം 14 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വീണ്ടും അഭിനയത്തിലേക്ക് തിരിച്ചെത്തിയത്.

അത് മഞ്ജു ആരാധകരെ സംബന്ധിച്ച് ആഹ്ലാദത്തിന്റെ നിമിഷങ്ങളായിരുന്നു. റോഷന്‍ ആഡ്രൂസ് ചിത്രം ഹൗ ഓള്‍ഡ് ആര്‍ യൂവിലൂടെ തന്റെ തിരിച്ച് വരവ് ഗംഭീരമാക്കിയപ്പോള്‍ പ്രേക്ഷകര്‍ അതിനെ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു. എന്നാൽ ഇപ്പോൾ മഞ്ജു വാര്യർ വീണ്ടും വിവാഹിതയാവുന്നു എന്നും വിവാഹം ജനുവരി 14 ന് എന്നും വിളിച്ചു പറഞ്ഞു പത്രം വിൽക്കാൻ നോക്കിയ പയ്യൻ അന്യന്റെ സ്വകാര്യതയിലേക്കുള്ള ഒളിഞ്ഞു നോട്ടമെന്നത് മുതലാക്കാനാണ് നോക്കിയത്.

മഞ്ജു വാര്യർ വീണ്ടും സത്യത്തിൽ വിവാഹിതയാവുന്നില്ല, എന്നത് മാത്രമല്ല ജനുവരി 14 ന് അങ്ങനെ ഒരു വിവാഹവും നടക്കാൻ പോകുന്നില്ല. ചൂടുള്ള വാർത്തയുള്ള പത്രങ്ങളുമായി തമ്പാന്നൂർ ബസ് സ്റ്റാൻഡിൽ വിൽപ്പനക്കെത്തിയ പയ്യന്റെ അവസാനത്തെ അടവായിരുന്നു അത്. അവൻ തന്നെ അടിച്ചു വിട്ട ഗോസിപ്പായിരുന്നു അത്. അതുമല്ലെങ്കിൽ പച്ചക്കളവായിരുന്നു അത്. വൈറലായ കുറിപ്പിന്റെ പൂർണ്ണ രൂപം.

ഇന്നലെ തമ്പാനൂർ സ്റ്റാൻറിൽ നിന്നും കൊട്ടാരക്കര ksrtc ബസ്സിൽ ഇരിക്കുമ്പോൾ സായാഹ്ന പത്രങ്ങളുമായി മുഷിഞ്ഞ വസ്ത്രം ധരിച്ച ഒരു പയ്യൻ കയറി വന്നു. “ചൂടുള്ള വാർത്ത… ചൂടുള്ള വാർത്ത ..ജലാറ്റിൻ കമ്പനി ആക്രമണത്തിന് പിന്നിൽ മാവോയിസ്റ്റുകൾ… “. ആരും പത്രം വാങ്ങുന്നില്ല. “ബാർ കോഴ കൂടുതൽ തെളിവുകൾ പുറത്ത്”, അപ്പോഴുമില്ല ഒരനക്കവും.”മഞ്ജു വാര്യർ വീണ്ടും വിവാഹിതയാവുന്നു… വിവാഹം ജനുവരി 14 ന് “നിമിഷം കൊണ്ടാണ് പത്രം വിറ്റ് തീർന്നതൈ ഈയുള്ളവനും വാങ്ങി ഒരെണ്ണം.

പണവും കീശയിലിട്ട് പയ്യൻ കൂളായി ഇറങ്ങി പോയി ഒന്നാം പേജ് മുതൽ അവസാന പേജ് വരെ എല്ലാവരും ഇരുന്ന് മറിക്കുകയാണ്. അങ്ങിനെ ഒരു വാർത്തയെ ഇല്ല… എല്ലാവരും ജാള്യതയോടെ പരസ്പരം നോക്കുന്നുണ്ട്. പക്ഷെ ഒന്നും മിണ്ടുന്നില്ല. അന്യൻ്റെ സ്വകാര്യതയിലേക്കുള്ള ഒളിഞ്ഞുനോട്ടമാണ് മലയാളിയുടെ ഏറ്റവും വലിയ വീക്നെസ് എന്ന മന:ശാസ്ത്രം അവൻ അനുഭവത്തിൽ നിന്ന് പഠിച്ച് വെച്ചിരിക്കുന്നു… നിങ്ങളും ഇതിൻറെ തലകെട്ട് കണ്ടല്ല ഇത് വായിച്ചത് എന്ന് വിശ്വസിക്കുന്നു.. എന്നും സന്തോഷ് എലിക്കാട്ടൂർ ഫേസ് ബുക്കിൽ എഴുതിയിരിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here