ആരോഗ്യ രംഗത്തെ എല്ലാ വെല്ലുവിളികളും അവഗണിച്ച് എങ്ങനെ സന്തോഷത്തോടെയും പോസിറ്റീവായും ഇരിക്കാമെന്നാണ് അവർ കാണിച്ചുതരുന്നത്. മടുപ്പിക്കുന്ന രാത്രി ജോലിയിലെ ഇടവേളയിൽ എല്ലാവരും ചേർന്നിരുന്നു ഗാനങ്ങൾ ആലപിച്ച് സന്തോഷം കണ്ടെത്തുകയാണ്. മിസോറാമിൽ നിന്നുള്ള വിഡിയോയാണ് ഇത്. ഒരാൾ ഗിത്താറും വായിക്കുന്നത് കാണാം.
കൊവിഡ് മഹാമാരി ലോകത്തെ കീഴ്പ്പെടുത്തിയിട്ട് ഒരുവർഷത്തിലേറെയായി. ചികിത്സയും പ്രതിരോധ നടപടികളുമെല്ലാം ഇപ്പോഴും പുരോഗമിക്കുകയാണ്. അവധി ദിനങ്ങളില്ലാതെ, കൃത്യമായ ജോലി സമയമില്ലാതെ തുടർച്ചയായി ജോലി ചെയ്യുന്നതിന്റെ ഇടയിൽ ഏതാനും നിമിഷങ്ങളൊക്കെയാണ് ആരോഗ്യപ്രവർത്തകർക്ക് വീണുകിട്ടുന്നത്.
കൊവിഡ് രോഗികളെ പരിപാലിക്കുന്നവരും കൊവിഡ് വാർഡുകളിൽ ജോലി ചെയ്യുന്നവരുമെല്ലാം വളരെയധികം മാനസിക സമ്മർദ്ദവും അനുഭവിക്കുന്നുണ്ട്. ഈ സാഹചര്യം എങ്ങനെ കുറഞ്ഞ സമയം ഫലപ്രദമായി വിനിയോഗിച്ച് മറികടക്കാം എന്ന് കാണിച്ചുതരികയാണ് കുറച്ച് ആംബുലൻസ് ഡ്രൈവർമാർ.