കോവിഡ് വാക്സിനെടുത്ത ഡോക്ടറായ യുവതിക്ക് സംഭവിച്ച കണ്ടോ? ഞെട്ടിത്തരിച്ച് ആരോഗ്യവകുപ്പ് എല്ലാവരും കാണൂ..

947

കോവിഡ് വാക്‌സിൻ സ്വീകരിച്ച ശേഷം ഡോക്ടർ മരിച്ച സംഭവം തമിഴ്നാട്ടിൽ വലിയ വാർത്ത പ്രാധാന്യം നേടിയിരുന്നു. കഴിഞ്ഞ മാർച്ച് 11 നാണ് മധുരൈ മെഡിക്കൽ കോളേജിൽ അനസ്തേശ്യോളജി പി ജി വിദ്യാർത്ഥിനി ആയ 26 കാരിയായ ഡോക്ടർ ഹരിണി മരണപ്പെട്ടത്. മാർച്ച്5 നു ആണ് പി ജി വിദ്യാർത്ഥിയായ ഭർത്താവ് ഡോക്ടർ വിഘ്‌നേഷ് ഹരിണിയ്ക്ക് വീട്ടിൽ വെച്ച് കുത്തിവെപ്പ് നൽകിയത്. തൊട്ടുപുറകെ യുവതി ശർധിച്ചു അവശയായി ബോധം കെട്ട് തളർന്ന് വീഴുകയും ആയിരുന്നു.

ആദ്യം കാമരാജർ ശാലയിലെ സ്വകാര്യ ആശുപത്രിയിലും പിനീട് മട്ടുതാവാണിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും യുവതിയുടെ ജീവൻ രക്ഷിക്കാൻ ആയില്ല. സോഷ്യൽ മീഡിയയിൽ ഡോക്ടർ ഹരിണി വാക്‌സിൻ എടുത്തതോടെയാണ് മരണപ്പെട്ടത് എന്ന തരത്തിൽ വ്യാജ വാർത്തകൾ പ്രചരിച്ചിരുന്നു. ഇതേ തുടർന്നാണ് വിശദീകരണവുമായി ആരോഗ്യ വകുപ്പ് രംഗത്തു വന്നത്.

ഫെബ്.5 നു ആണ് ഹരിണി കോവിഡ് വാക്‌സിൻ ആദ്യ ഡോസ് സ്വീകരിച്ചത്, പിന്നീട് ഒരു മാസത്തിനു ശേഷം മാർച്ച്5 നു അവർക്ക് പനിയും ശരീര വേദനയും അനുഭവപെട്ടു. ഇതോടെ ഭർത്താവ് ഡോക്ടർ അശോക് വിഘ്‌നേഷ് വേദന സംഹാരിയായ ഡൈ ക്ലോഫാനക് സോഡിയം അവരിൽ കുത്തിവെയ്ക്കുകയായിരുന്നു. ഇതോടെ ഹരിണിയുടെ ആരോഗ്യനില മോശമായി.

തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മെക്കാനിക്കൽ വെന്റിലാഷനിൽ 6 ദിവസങ്ങൾക്ക് ശേഷം മാർച്ച് 11നു ഹരിണി മരണപ്പെടുകയായിരുന്നു. മാർച്ച് 12നു നടത്തിയ പോസ്റ്റ് മോർട്ടം റിപോർട്ടിൽ ഗുരുതരമായ അലർജി റീആക്ഷൻ മൂലം ആവശ്യമായ അളവിൽ ഓക്സിജൻ ലഭിക്കാത്തതിനെ തുടർന്ന് തലച്ചോറിന്റെ പ്രവർത്തനം നിലച്ചതാണ് മരണകാരണം എന്നു പറയുന്നു.

കോവിഡ് വാക്‌സിൻ സ്വീകരിച്ചാണ് മരണകാരണം എന്നു പറയുന്നത് തെറ്റാണ്.വേദന സംഹാരി കുത്തിവെച്ചതുമാകാം അലര്ജി റിയാക്ഷൻ ഉണ്ടായത്. കോവിഡ് വാക്‌സിൻ കുത്തി വെയ്പ്പിന് ശേഷം ഇത്തരം കുത്തി വെയ്പുകൾ നടത്തരുതെന്ന് ആരോഗ്യ വകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here