കോവിഡിന്റെ പുതിയ ലക്ഷണങ്ങൾ തിരിച്ചറിയാം

278

ഇന്ത്യയിലെ കൊവിഡ്-19 ന്റെ രണ്ടാം തരംഗ വ്യാപനം രാജ്യത്തെ ആരോഗ്യമേഖലയെ ഏറ്റവും സാരമായ രീതിയിൽ തന്നെ ബാധിച്ചിട്ടുണ്ട്. രോഗനിർണയത്തിനായി മുൻപ് ആദ്യഘട്ടത്തിൽ ഉപയോഗിച്ചിരുന്ന ആർ‌ടി-പി‌സി‌ആർ‌ പരിശോധനകൾ പലതും രണ്ടാം ഘട്ടത്തിൽ അണുബാധയുടെ രോഗനിർണയത്തിൽ ഫലം ചെയ്യുന്നില്ല എന്നതും സ്ഥിതിഗതികൾ വഷളാക്കുന്നു. ഇക്കാരണം കൊണ്ട് തന്നെ ഒന്നാം ഘട്ടത്തിലെ കൊറോണ വൈറസിനെ അപേക്ഷിച്ച് ഈ രണ്ടാം തരംഗ വ്യാപനം രാജ്യത്ത് കൂടുതൽ ഗുരുതരവും ആശങ്കാജനകവും ആയിമാറാൻ സാധ്യതയുണ്ടെന്നാണ് എല്ലാ വിദഗ്ദരും ഒരുപോലെ അഭിപ്രായപ്പെടുന്നത്. തൊണ്ടയുടെ ഭാഗത്തായി ചൊറിച്ചിൽ അല്ലെങ്കിൽ എന്തെങ്കിലും തരത്തിൽ വീക്കം അനുഭവപ്പെടുന്നത് കോവിഡ്-19 അണുബാധയുടെ പ്രധാന ലക്ഷണങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്നുണ്ട്. കോവിഡ് ബാധിതരായ എല്ലാ രോഗികളും തന്നെ പ്രാരംഭ ലക്ഷണങ്ങളിലൊന്നായി ചൂണ്ടിക്കാണിക്കുന്നതാണ് ശരീരത്തിന് അനുഭവപ്പെടുന്ന ബലഹീനതയും ക്ഷീണവും തളർച്ചയും ഒക്കെ.

കോവിഡ് രോഗബാധ സ്ഥിതികരിച്ച വ്യക്തികൾക്കെല്ലാം തന്നെ കഠിനമായ ശാരീരിക വേദന, സന്ധികളിൽ വേദന, പേശി വേദന എന്നിവ ഒരു പ്രധാന ലക്ഷണമായി അനുഭവപ്പെടുന്നുണ്ടെന്ന് ആരോഗ്യവിദഗ്ധർ വെളിപ്പെടുന്നു. പനിയോടൊപ്പം ശരീരത്തിന് കഠിനമായ രീതിയിൽ തണുപ്പ് അനുഭവപ്പെടുന്നുണ്ടെങ്കിൽ വൈറസ് ബാധിച്ചതിന്റെ സൂചനയായിരിക്കാം. അസാധാരണമായ രീതിയിൽ കഠിനമായ ജലദോഷം അനുഭവപ്പെടുന്നതും വൈറസിന്റെ ലക്ഷണങ്ങളിൽ ഉൾപ്പെടും. ഓക്കാനം, ഛർദ്ദി എന്നിവ കോവിഡ് -19 അണുബാധയുടെ ആദ്യഘട്ടത്തിലെ പ്രഥമ ലക്ഷണങ്ങളായി കണക്കാക്കപ്പെടുന്നവയാണ്. രണ്ടാം ഘട്ടത്തിൽ ഇതും പ്രധാനപ്പെട്ട ലക്ഷണങ്ങളുടെ പട്ടികയിൽ ഉൾപ്പെടുന്നുണ്ട്.

തലകറക്കം, ക്ഷീണം, മാനസിക അസ്വാസ്ഥ്യം, തുടങ്ങിയ ന്യൂറോളജിക്കൽ ലക്ഷണങ്ങൾ പലതും ഇപ്പോൾ കോവിഡ് -19 അണുബാധയുടെ പ്രാരംഭലക്ഷണങ്ങൾ ആയി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. കൺജക്റ്റിവിറ്റിസ് (പിങ്ക് ഐ), കേൾവിക്കുറവ്, ചെവി വേദന, ദഹനനാളത്തിന്റെ തകരാറുകൾ, രുചിയും മണവും ഇല്ലാതാകുന്നത് എന്നിവ ചില അസാധാരണ ലക്ഷണങ്ങളാണ്. കണ്ണുകൾ ചുവന്ന് വരുന്നത് ശ്രദ്ധയിൽ പെട്ടാൽ ഉടൻ തന്നെ വൈദ്യ സഹായം ലഭ്യമാക്കണം. കൂടാതെ കണ്ണുകളുടെ വീക്കം, കണ്ണുകളിൽ നിന്ന് വെള്ളം വരുന്നത് എന്നിവയൊക്കെ കൊറോണവൈറസ്സിന്റെ പുതിയ ലക്ഷണങ്ങളായി കാണേണ്ടതുണ്ട്. നിങ്ങളുടെ വായിലെ ഉമിനീർ ഉൽപാദനം കുറയുന്നത് കോവിഡിൻ്റെ മാറ്റം വന്ന പുതിയ ലക്ഷണങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്നു. ഇതുകൂടാതെ കോവിഡ് ബാധിച്ചാൽ ചിലരുടെ മോണയിലും നാക്കിലും വ്രണങ്ങൾ കണ്ടു വരുന്നുണ്ട് എന്നും റിപ്പോർട്ടുകൾ ഉണ്ട്. കോവിഡ് ടംഗ് എന്ന പേരിലാണ് ഇതിപ്പോൾ അറിയപ്പെടുന്നത്. നാക്കിന്റെ നിറം മാറുകയും ചർമത്തിൽ തിണർപ്പ് ഉണ്ടാവുന്നതും മറ്റൊരു ലക്ഷണമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here