ചിലപ്പോഴൊക്കെ കുഞ്ഞുങ്ങളുടെ നിഷ്‌കളങ്കത നിറയുന്ന പല വീഡിയോകളുെ നമുക്ക് മുന്നില്‍ പ്രത്യക്ഷപ്പെടാറുണ്ട്. കള്ളമില്ലാത്ത വര്‍ത്തമാനങ്ങളും കുസൃതിക്കൊഞ്ചലുമൊക്കെ പലപ്പോഴും കാഴ്ചക്കാരുടെ മനസ്സ് നിറയ്ക്കുന്നു. അത്തരത്തിലൊരു വീഡിയോയാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്.
വളര്‍ത്തു മൃഗത്തോടുള്ള ഒരു കുഞ്ഞുകുട്ടിയുടെ സ്‌നേഹമാണ് ഈ വീഡിയോയില്‍ പ്രതിഫലിക്കിന്നത്. തനിക്ക് പ്രിയപ്പെട്ട കോഴി ചത്തുപോയപ്പോള്‍ സങ്കടം എണ്ണിപ്പാടി കരയുകയാണ് ആ കുഞ്ഞ് ‘കോഴിയേ അതെന്തിനാ നീയ് ചത്തുപോയത്…’ എന്നു പറഞ്ഞ് കരയുന്ന കുട്ടി കോഴിയെ തലോടുന്നതും വീഡിയോയില്‍ കാണാം.
കോഴി, കണ്ണു തുറക്ക് കോഴി എന്നു പറഞ്ഞ് കോഴിയെ ഉണര്‍ത്താനും ശ്രമിക്കുന്നുണ്ട്. വളര്‍ത്തുന്ന കോഴിയോടുള്ള ഈ കുഞ്ഞിന്റെ ആത്മാര്‍ത്ഥ സ്‌നേഹം കാണുമ്പോള്‍ ആരുടേയും കണ്ണൊന്ന് നിറയും.