കുടുംബ വിളക്കിലെ നടി അനന്യ വിവാഹിതയായി ചിത്രങ്ങൾ കണ്ടോ

104

ഏഷ്യാനെറ്റില്‍ പ്രേക്ഷകപ്രീതി നേടി മുന്നേറുന്ന സീരിയലാണ് കുടുംബവിളക്ക്. നടി മീര വാസുദേവാണ് സീരിയലില്‍ കേന്ദ്രകഥാപാത്രമായ സുമിത്രയെ അവതരിപ്പിക്കുന്നത്. ഭര്‍ത്താവിനും കുടുംബത്തിനും വേണ്ടി കഷ്ടപെട്ടിട്ടും കുടുംബത്തില്‍ അവഗണിക്കപ്പെടുന്ന വീട്ടമ്മയാണ് സുമിത്ര. സുമിത്രയുടെ വില മനസിലാക്കാതെ സഹപ്രവര്‍ത്തക വേദികയെ പ്രണയിക്കുന്ന ആളാണ് സുമിത്രയുടെ ഭര്‍ത്താവ് സിദ്ധാര്‍ഥ്. സീരിയലിലെ അനന്യയായി എത്തിയ ആതിരയുടെ ഹൽദി ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

രാജീവ് മേനോനാണ് താരത്തിന്റെ വരൻ. സമൂഹമാധ്യമങ്ങളിലൂടെ വിവാഹ ഒരുക്കങ്ങളുടെ ചിത്രങ്ങളും വിഡിയോകളും എല്ലാം തന്നെ ആതിര പങ്കുവച്ചിരുന്നു. തിരുവനന്തപുരം സ്വദേശിയായ ആതിര ഒരു പുതുമുഖ താരമല്ല. അവതാരകയായും താരം ഇതിനോടകം തന്നെ തന്റെ മികവ് തെളിയിച്ചിട്ടുമുണ്ട്. എഞ്ചിനീയർ മേഖലയിലെ തന്റെ ഉദ്യോഗം രാജിവച്ചായിരുന്നു ആതിര അഭിനയ ജീവിതത്തിന് തുടക്കം കുറിച്ചത്.

തുടർന്നായിരുന്നു അഭിനയമാണ് തന്റെ പ്രവർത്തന മേഖല എന്ന് ഉറപ്പിച്ചതും. പരമ്പരയിൽ ജാഡക്കാരിയായും പത്രാസ്സുകാരിയുമായിട്ടാണ് ആതിര എത്തുന്നത്. സീരിയലിന് പുറമെ ഒരു സിനിമയിലും താരം വേഷമിട്ടിട്ടുണ്ട്. അതിരയുടേത് പ്രണയ വിവാഹമാണ്. രാജീവ് ബാംഗ്ലൂരിൽ വൺ പ്ലസ് കമ്പനിയിൽ ജോലി നോക്കുകയാണ്. സ്വപനം കണ്ടയാളെ തന്നെ ജീവിതത്തിന്റെ ഭാഗമാകുന്നതിലുള്ള സതോഷത്തിലാണ് ഇപ്പോൾ താരമുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here