മലയാള സിനിമയിലെ സൂപ്പര്‍ഹിറ്റ് ജോഡികളായ ദിലീപും കാവ്യ മാധവനും ജീവിതത്തിലും ഒന്നിച്ചത് ആരാധകരെ ഏറെ സന്തോഷിപ്പിച്ചിരുന്നു. ഗോസിപ്പ് കോളങ്ങളില്‍ ഒരുകാലത്ത് നിറഞ്ഞുനിന്നവര്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിക്കുകയായിരുന്നു. മകളുടെ നിര്‍ബന്ധപ്രകാരമായാണ് ദിലീപ് വീണ്ടും വിവാഹിതനായത്. മകള്‍ക്കും അറിയാവുന്നയാളായിരിക്കണം വരേണ്ടതെന്ന നിര്‍ബന്ധമുണ്ടായിരുന്നു. തന്റെ പേരില്‍ ബലിയാടാക്കപ്പെട്ട പെണ്‍കുട്ടിയെ തന്നെ വിവാഹം ചെയ്യാനായി തീരുമാനിച്ചതിനെക്കുറിച്ച് ദിലീപ് തുറന്നുപറഞ്ഞിരുന്നു.
കാവ്യ മാധവനും ദിലീപും ഒരുമിച്ചുള്ള വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. കാവ്യ മാധവനോട് തമാശ പറയുന്ന ദിലീപ്, ദിലീപിന്റെ കമന്റ് കേട്ട് പൊട്ടിച്ചിരിക്കുന്ന കാവ്യ മാധവനേയുമാണ് വീഡിയോയില്‍ കാണുന്നത്. മുണ്ടും ഷര്‍ട്ടുമണിഞ്ഞ് ദിലീപ് എത്തിയപ്പോള്‍ കറുത്ത സാല്‍വാറിലായിരുന്നു കാവ്യ മാധവന്‍. അതീവ സന്തോഷത്തോടെയാണ് ഇരുവരുമുള്ളത്. അടുത്ത ബന്ധുവിന്റെ വിവാഹ ചടങ്ങിലെ വീഡിയോയാണ് വീണ്ടും വൈറലായിക്കൊണ്ടിരിക്കുന്നത്.
കാവ്യ മാധവനും ദിലീപും ഒരുമിച്ചുള്ള വീഡിയോ നിമിഷനേരം കൊണ്ടാണ് വൈറലായി മാറിയത്. പ്രിയപ്പെട്ടവരുടെ സന്തോഷത്തില്‍ പങ്കുചേരാനായാണ് ഇരുവരും എത്തിയത്. വരന് അനുഗ്രഹം നല്‍കുന്നതിനിടയിലുള്ള രംഗങ്ങളാണ് വൈറലായത്. ദിലീപ് കൂളായി വെറ്റില വാങ്ങി വരന്റെ തലയില്‍ കൈവെച്ച് അനുഗ്രഹിച്ചിരുന്നു. കാവ്യ മാധവനാകട്ടെ ഇങ്ങനെയൊരു അനുഭവം ജീവിതത്തില്‍ ആദ്യമായാണ്. ആ എക്‌സൈറ്റ്‌മെന്റ് മുഖത്ത് കാണാനുമുണ്ട്. സിനിമയിലും അഭിനയത്തിലുമൊന്നുമില്ലെങ്കിലും പൊതുപരിപാടികളിലും ചടങ്ങുകളിലുമെല്ലാം ഒന്നിച്ചെത്താറുണ്ട് ദിലീപും കാവ്യ മാധവനും.