സ്‌ക്രീനില്‍ മികച്ച താരജോഡികളായിരുന്ന കാവ്യയും ദിലീപും ജീവിതത്തിലും ഒന്നിക്കുകയായിരുന്നു. വിവാഹത്തോടെ അഭിനയ രംഗത്ത് നിന്നും മാറി നിന്ന കാവ്യ ദിലീപിനൊപ്പം ചടങ്ങുകള്‍ക്കൊക്കെ പങ്കെടുക്കാന്‍ എത്താറുണ്ട്. ദിലീപിനും കുടുംബത്തിനുമൊപ്പം സന്തുഷ്ട കുടുംബിനിയായി കഴിയുകയാണ് താരം. സിനിമയിലേക്കുള്ള തിരിച്ചുവരവിനെക്കുറിച്ച് ആലോചിക്കുന്നില്ലെന്നായിരുന്നു താരം അടുത്ത സുഹൃത്തുക്കളോട് പറഞ്ഞത്.

സിനിമാതിരക്കുകളില്‍ നിന്നും മാറി കുടുംബസമേതമായി വീട്ടിലായിരുന്നു ലോക് ഡൗണ്‍ സമയത്ത് ദിലീപ്. ചെന്നൈയില്‍ നിന്നും മീനാക്ഷിയും പത്മസരോവരത്തിലേക്ക് എത്തിയിരുന്നു. കഴിഞ്ഞ ദിവസങ്ങളിലായി പത്മസരവരം ആഘോഷത്തിമിര്‍പ്പിലായിരുന്നു. മഹാലക്ഷ്മിയുടെയും കാവ്യയുടെയുനം പിറന്നാള്‍ ആഘോഷങ്ങള്‍ക്ക് പിന്നാലെ ദിലീപിന്റെ പിറന്നാളും കുടുംബം ഗംഭീരമായി ആഘോഷിക്കുകയായിരുന്നു. അന്ന് പുറത്ത് വന്ന ചിത്രങ്ങളും വൈറലായിരുന്നു.ഇപ്പോൾ കാവ്യാ മാധവന്റെയും ദിലീപിന്റെയും പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്.
മാസ്ക് അണിഞ്ഞതും അണിയാത്തതുമാണ് ചിത്രങ്ങൾ.അതീവ സന്തോഷത്തോടെ ചിരിച്ചു നിൽക്കുന്ന കാവ്യാ മാധവനെയാണ് ചിത്രങ്ങളിൽ കാണുന്നത്.തങ്ങൾക്ക് മുന്നിൽ എത്തിയവരോട് കുശല അന്നെഷണം നടത്തുന്നുണ്ട്.കായൽക്കരയിൽ ഉള്ള ദിലീപിന്റെ സ്ഥലത്താണ് ഇരുവരും ഉള്ളത് എന്ന് ആരാധകർ പറയുന്നുണ്ട്.കുടുബത്തിലെ വിശേഷങ്ങൾ മുൻപ് ഒന്നും ഇല്ലാത്ത തരത്തിൽ ഉള്ള പ്രതിസന്ധിയാണ് വിവാഹ ശേഷം നേരിടേണ്ടി വന്നത് എന്ന് ദിലീപ് പറഞ്ഞിരുന്നു.ഇപ്പോൾ ഇരുവരുടെയും ചിത്രങ്ങളാണ് വൈറൽ ആകുന്നത്.താടി വളർത്തിയ ലുക്കിലാണ് ദിലീപ് ചിത്രത്തിൽ ഉള്ളത്.