പെരുമ്പാവൂര്‍ ചേലാമറ്റത്ത് പാറപ്പുറത്തുകുടി വീട്ടില്‍ ബിജു, ഭാര്യ അമ്പിളി, മക്കളായ ആദിത്യ, അര്‍ജുന്‍ എന്നിവരാണ് മരിച്ചത്. കടബാധ്യത മൂലമാണ് നാലുപേരും ജീവനൊടുക്കിയതെന്നാണ് പ്രാഥമിക നിഗമനം.
ചിട്ടി പൊളിഞ്ഞതിനെ തുടര്‍ന്നുണ്ടായ കടബാധ്യതയാണ്. ഡിസംബര്‍ 31നു മുമ്പ് ബാധ്യതകള്‍ തീര്‍ക്കാമെന്ന് ബിജു അറിയിച്ചിരുന്നു. ഇതനുസരിച്ച് പണം ലഭിക്കാനുള്ളവരോട് രാവിലെ വീട്ടിലെത്താനും ആവശ്യപ്പെട്ടിരുന്നു. തനിക്ക് പണം നല്‍കാനുള്ളവരുടെ പേരും താന്‍ പണം കൊടുക്കാനുള്ളവരുടെ പേരും ബിജു കുറിപ്പില്‍ എഴുതിയിട്ടുണ്ട്.
തനിക്ക് പണം നല്‍കാനുള്ളവരില്‍ നിന്ന് പൊലീസ് ഇടപെട്ട് പണം വാങ്ങി താന്‍ നല്‍കാനുള്ളവര്‍ക്ക് കൊടുക്കണമെന്നും ബിജുവിന്റെ കുറിപ്പില്‍ലുണ്ട്. ബന്ധുക്കളെ മൃതദേഹങ്ങള്‍ കാണാന്‍ അനുവദിക്കരുതെന്ന വീടിന്റെ ചുമരില്‍ എഴുതിവച്ചിടടുണ്ട്.