കാഞ്ഞങ്ങാട് നിന്ന് കാണാതായ അഞ്ജലിയെ ലോഡ്ജില്‍ നിന്നും കണ്ടെത്തി; എവിടെയെന്ന് കണ്ടോ? പറഞ്ഞത് ഇങ്ങനെ. ഒന്നര മാസം മുൻപാണ് കാസർകോഡ് പുല്ലൂർ പൊള്ളക്കടയിൽ നിന്നും അഞ്ജലി എന്ന പെൺകുട്ടിയെ കാണാതാകുന്നത്. ഏപ്രിൽ 25 നു വിവാഹം നിശ്ചയിച്ചിരുന്ന അഞ്ജലിയെ കാണാതായതു ഏപ്രിൽ 19 മുതലാണ്. എന്റെ ഇക്കയുടെ കൂടെ ഞാൻ പോവുകയാണ്. അടുത്ത ദിവസം ഞങളുടെ നിക്കാഹാണ്. ഇക്കക്കു എന്നോട് വലിയ സ്നേഹമാണ് എന്ന് എഴുതിയ കുറിപ്പ് അഞ്ജലിയുടെ മുറിയിൽ നിന്നും ലഭിച്ചിരുന്നു.
ഇതോടെ ലൗ ജിഹാദ് ആണെന്നും ഒളിച്ചോട്ടം ആണെന്നും ഉള്ള വാർത്ത അഞ്ജലിയുടെ തിരോധനവുമായി ബന്ധപ്പെട്ടു കൊണ്ട് ഉയർന്നു.ഇതിനിടയിൽ ചെന്നൈലും ബാംഗ്ലൂരിലും ഒക്കെ ഒറ്റയ്ക്കു യാത്ര ചെയ്യുന്ന അഞ്ജലിയുടെ സീ സി ടി വി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിരുന്നു. എന്നാൽ കാണാ മറയത്തുനിന്നും അഞ്ജലിയെ പിടി കൂടാൻ പൊലീസിന് കഴിഞില്ല.എന്നാൽ ഇപ്പോൾ അഞ്ജലിയെ കണ്ടെത്തിയിരിക്കുകയാണ്. അഞ്ജലിയെ തെലുങ്കാനയിൽ നിന്നുമാണ് കണ്ടെത്തിയത്. തെലുങ്കാനയിലെ പ്രധാന വാണിജ്യ കേന്ദ്രത്തിൽ ഒന്നായ രംഗ റെഡി ജില്ലയിലെ മണികൊണ്ട എന്ന സ്ഥലത്തു നിന്നുമാണ് അഞ്ജലിയെ ഹൈദരാബാദ് പോലീസ് സഹായത്തോടെ കണ്ടെത്തിയത്.
തെലുങ്കാനയിലെ മലയാളി സമാജത്തിലെ ചിലരാണ് പോലീസിൽ ഈ വിവരം അറിയിച്ചത്.തെലുങ്കാനയിലെ വഴിയോരത്തു പതിപ്പിച്ച ലുക്ക് ഔട്ട് നോട്ടീസിലെ അതെ പെൺകുട്ടി ഹുദായിലെ ലോഡ്ജിൽ തനിച്ചു താമസിക്കുന്നതായി കണ്ടു. തുടർന്ന് ഇവർ ലോക്കൽ പോലീസിനെ വിവരം അറിയിച്ചു.ഇവർ അഞ്ജലിയെ ലോഡ്ജിൽ എത്തി കസ്റ്റഡിയിൽ എടുത്തു. വിവരം കിട്ടിയതോടെ കേരളത്തിൽ നിന്നും ഉള്ള പോലീസ് സംഘം എത്തി. തുടർന്ന് അഞ്ജലിയെ കേരളാ പൊലീസിന് കൈമാറി.
ജീവിതത്തിൽ താൻ അനുഭവിച്ച വിഷമങ്ങളും പ്രശ്നവും അഞ്ജലി അന്നെഷണ ഉദോഗസ്ഥരോട് വെളിപ്പെടുത്തിയതായിട്ടാണ് അറിയുന്നത്.മാനസികമായി അസ്വസ്ഥ ഉള്ള അഞ്ജലി തന്റെ കത്തിൽ പരാമർശിച്ചത് പോലെ ലോകത്തോട് മൊത്തം വെറുപ്പും വിദേശ്യവും ഉണ്ടാക്കിയിരുന്നു. ഒറ്റയ്ക്ക് ജീവിക്കാൻ ഉള്ള അഞ്ജലിയുടെ തീരുമാനമാണ് നാട് വിടുന്നതിന് പിന്നിൽ ഉണ്ടായിരുന്നത് എന്നാണ് കരുതുന്നത്. പൊതുവെ ശാന്തശീലയും അന്തർമുഖയുമായ അഞ്ജലിയുടെ ജീവിത കഥയറിഞ്ഞാൽ ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം കണ്ടെത്താം മൂന്ന് മക്കളുള്ള ശ്രീധരന്റെ രണ്ടാമത്തെ മകളാണ് അഞ്ജലി.
മൂത്തമകൾ വിവാഹിതയാണ്. ഇളയത് ആൺകുട്ടി. നന്നേ ചെറുപ്പത്തിൽ അതായത് അച്ഛനെയും അമ്മയേയും തിരിച്ചറിയാൻ പറ്റാത്ത പ്രായത്തിലാണ് അഞ്ജലിയെ അവളുടെ ഉദുമയിലെ ഉദയമംഗലത്തുള്ള മൂത്തമ്മയുടെ കൈകളിലേൽപ്പിക്കുന്നത്. അവിവാഹിതയായ ഇവരാണ് ബിരുദ പഠന കാലം വരെ അഞ്ജലിയെ പോറ്റി വളർത്തിയത് പുല്ലൂരിലുള്ള മാതാപിതാക്കളെ ഇടയ്ക്ക് സന്ദർശിക്കുമെങ്കിലും അഞ്ജലിക്ക് എല്ലാമെല്ലാം മൂത്തമ്മയാണ്. ഇതിലൂടെ വീട്ടുകാരോട് മനസിൽ ഉറച്ച അകൽച്ച രൂപപ്പെടുകയായിരുന്നു. ഇത് അഞ്ജലി വീട് വിടുന്നതിന് മുൻപ് എഴുതിയ കത്തിലും വ്യക്തമാണ്. കോളേജിൽ പഠിക്കുന്ന കാലത്താണ് അഞ്ജലി മൊബൈൽ ഫോൺ ഉപയോഗിച്ചു തുടങ്ങുന്നത്.
സാമൂഹ്യ മാധ്യമമായ ഇൻസ്റ്റഗ്രാമിൽ അകൗണ്ടുള്ള അഞ്ജലി തന്റെ ഒറ്റപ്പെടലിന്റെ വേദന ഭാരം മുഴുവൻ ഇറക്കി വെച്ചത് ഇൻസ്റ്റഗ്രാം കൂട്ടായ്മയിലാണ്. സൗഹൃദങ്ങളിലേറെയും ആൺകുട്ടികളായിരുന്നു. സുഹൃദങ്ങളിൽ പലതും പ്രണയവും സൗഹൃദവും ഇടകലർന്നതായിരുന്നുവെന്ന് അവളുടെ സുഹൃദ വലയം തന്നെ തെളിക്കുന്ന കാര്യമാണ്.