തിരുവനന്തപുരം ജില്ലയിലെ തീരദേശ മേഖലയാണ് കൊച്ചുതുറ എന്ന പ്രദേശം. അവിടത്തുകാര്‍ക്കും തീരദേശ മേഖലയുടെ പെണ്‍മയ്ക്കും അഭിമാനകരമായ നിമിഷമാണ്. കാരണം, തങ്ങളില്‍ ഒരാളായി ജനിച്ചു വളര്‍ന്നു പഠിച്ചു മിടുക്കിയായ ജെനി ജെറോം എന്ന പെണ്‍കുട്ടി ഇന്ന് എത്തി നില്‍ക്കുന്നത് എയര്‍ അറേബ്യയുടെ സഹപൈലറ്റ് എന്ന സ്ഥാനത്താണ്. കേരളത്തിന്റെ പെൺപെരുമയ്ക്ക് പൊൻതൂവലായി മറ്റൊരു നേട്ടം കൂടി സമ്മാനിക്കാൻ ഒരുങ്ങുകയാണ് തിരുവനന്തപുരം കൊച്ചുതുറ സ്വദേശിനി ജെനി ജെറോം. ഷാർജയിൽ നിന്ന് തിരുവനന്തപുരത്തേക്കു തിരിക്കുന്ന എയർ അറേബ്യ വിമാനം കേരളത്തിലെക്ക് എത്തുമ്പോൾ സംസ്ഥാനത്തെ തീരദേശമേഖലയ്ക്കും പെണ്മയ്ക്കും മറ്റൊരു ചരിത്രനേട്ടം കൂടി പറന്നെത്തുകയാണ്.
കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വനിത കൊമേർഷ്യൽ പൈലറ്റാകൻ ഒരുങ്ങുകയാണ് ജെനി. എട്ടാംക്ലാസിൽ പഠിക്കുമ്പോഴാണ് ഇത്തരത്തിൽ ഒരു മോഹം തന്റെ രക്ഷിതാക്കളോട് ആദ്യമായി ജനി അവതരിപ്പിക്കുന്നത്.സ്വാഭാവികമായും നീ പെൺകുട്ടിയല്ലെ..പൈലറ്റാകാനോ എന്ന മറുപടി തന്നെയാണ് ലഭിച്ചത്. പക്ഷെ പിന്മാറാൻ ജെനി തയ്യാറായില്ല. ഒടുവിൽ ഡിഗ്രി കഴിഞ്ഞിട്ട് പോരെ എന്നായി അച്ഛൻ.ഈ സ്വപനം ജെനിക്കൊപ്പം വളർന്നു. അങ്ങിനെ ഷാർജ ഏവിയേഷൻ അക്കാദമിയിൽ സെലക്ഷൻ ലഭിക്കുകയും പഠനം പൂർത്തിയാക്കുകയും ചെയ്തു. പഠനകാലയളവിൽ അപകടമുൾപ്പടെ നിരവധി പ്രതിസന്ധികൾ ജെനിത്തേടിയെത്തിയിരുന്നു. പക്ഷെ അതിനൊന്നും ജനിയുടെ സ്വപ്‌നങ്ങളെ കെടുത്താൻ സാധിച്ചില്ല.
എല്ലാ പ്രതിസന്ധികളെയും തരണം ചെയ്ത് എട്ടാം ക്ലാസിൽ കണ്ട തന്റെ സ്വപ്‌നം സാക്ഷാത്കരിക്കാൻ പോവുകയാണ് ജെനി എന്ന 23 കാരി.ജെനിയുടെ സ്വപ്‌നങ്ങൾക്ക് ചിറക് നൽകിയതാകട്ടെ അച്ഛൻ ജെറോം തന്നെ.