ഓടിപ്പോകുന്ന ഭാര്യമാരുള്ളനാട്ടില്‍ മാഖാലയായ സ്റ്റെഫി; ഇങ്ങനെയും ഭാര്യമാരുണ്ടാകുമോ

93

സോഷ്യൽ മീഡിയയിൽ ചിലർക്കെങ്കിലും ലാൽസൺ എന്ന യുവാവിനെ പരിചയം കാണും അർബുദം ബാധിച്ച് ആശുപത്രി കിടക്കയിൽ ആയിരിക്കുമ്പോഴും സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു ലാൽസൺ അർബുദം തന്റെ ജീവൻ എടുക്കുന്നതിനു തൊട്ടുമുൻപ് വരെ ആശുപത്രി കിടക്കയിൽ നിന്നും താൻ തിരികെയെത്തുമെന്ന ശുഭാപ്തിവിശ്വാസത്തോടെ ആണ് ലാൽസൺ ഓരോ പോസ്റ്റുകളും ഇട്ടിരുന്നത് തൊണ്ടയിൽ ആയിരുന്നു ലാൽസണ് അർബുദം മറ്റ് അർബുദ രോഗങ്ങളിൽ നിന്നും ഏറ്റവും ചെറുതും ഭേദപ്പെടുത്താവുന്നതും ആയിരുന്നു ഇത് എന്നാൽ ഡോക്ടർമാരുടെ തമ്മിലടിയും ഈഗോയും ലാൽസന്റെ ജീവിതം ദാരുണം ആക്കി മാറ്റി ഹൈ ഡോസ് റേഡിയേഷനുകളിൽ ലാൽസന്റെ അന്നനാളം വെന്തു കരിഞ്ഞു മരിക്കുന്നതിന് രണ്ടുവർഷം മുൻപ് ട്യൂബ് ഇട്ട് അതിലൂടെ ആയിരുന്നു ലാൽസണ് ദ്രവരൂപത്തിൽ ഭക്ഷണം നൽകിയിരുന്നത്.

സ്വാഭാവികമായി ആഹാരം കഴിക്കണമെന്നും വെള്ളം കുടിക്കണം എന്നുമുള്ള ആഗ്രഹങ്ങൾ ഒന്നും നിറവേറാതെ ആയിരുന്നു ലാൽസൺ വിടവാങ്ങിയത് എന്തിനേറെ പറയുന്നു ഒന്നര വയസ്സായ മകനെ ഒന്ന് എടുക്കാനോ നെഞ്ചോട് ചേർക്കാനോ മരിക്കുംവരെ ലാൽസണ് കഴിഞ്ഞിരുന്നില്ല ഭാര്യ സ്റ്റെഫി ഗർഭിണിയായ വേളയിലായിരുന്നു ലാൽസണ് അർബുദം ബാധിച്ചത് തന്റെ മകനെപ്പോലെ പരിചരിക്കുന്ന സ്വന്തം ഭാര്യയെ പറ്റിയും ഒട്ടേറെ പോസ്റ്റുകൾ ലാൽസൺ പങ്കുവെച്ചിരുന്നു മകൻ ജനിച്ചിട്ടും അവനെ നോക്കുന്നതിലും അധികം ലാൽസണെ ആണ് സ്റ്റെഫി എന്ന ആ മാലാഖ നോക്കിയത് ഉണ്ണാതെ ഉറങ്ങാതെ എന്നെ പരിചരിക്കുന്ന എന്നെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാൻ ശ്രമിക്കുന്ന എന്റെ പ്രിയപ്പെട്ട സ്റ്റെഫി എന്നാണ് ലാൽസൺ ഭാര്യയെ പറ്റി കുറിച്ചിരുന്നത് ദൈവം ഒരുപാട് ദുരിതങ്ങൾ സമ്മാനിച്ചപ്പോൾ അതിനിടയിൽ തന്ന പുണ്യം ആണ് എന്റെ സ്റ്റെഫി വേദനകൊണ്ട് പുളയുമ്പോൾ സ്റ്റെഫിയോട് ലാൽസൺ ദേഷ്യപ്പെടാറുണ്ടായിരുന്നു എന്നാലും ഒരു പരിഭവം സ്റ്റെഫി കാണിച്ചിട്ടില്ല.

ഒരു പെണ്ണും ഭർത്താവിനെ ഇങ്ങനെ സ്നേഹിച്ചു കാണില്ല എന്നും ലാൽസൺ കുറിച്ചിട്ടുണ്ട് ഒന്നുറങ്ങാൻ അവൾക്ക് പറ്റാറില്ല എത്രകാലം ആയിട്ടുണ്ടാവും അവൾ ശരിക്കൊന്ന് ഉറങ്ങിയിട്ട് ശരിക്കൊന്ന് ഭക്ഷണം കഴിച്ചിട്ട് എന്ന് ലാൽസൺ പറഞ്ഞിട്ടുണ്ട് എന്റെ മലവും മൂത്രവും കോരുന്ന സ്നേഹംകൊണ്ട് ഉമ്മ നൽകുന്ന ഒടുക്കത്തെ ആത്മവിശ്വാസം എനിക്കു നൽകുന്ന പ്രിയപ്പെട്ട സ്റ്റെഫി നീയാണ് എന്റെ മുത്ത്മണി എന്റെ ജീവന്റെ തുടിപ്പ് വേറെയാരും ചെയ്യാത്തതാണ് അവൾ ചെയ്യുന്നത് തന്നോട് ദൈവം കരുണ കാണിച്ചത് സ്റ്റെഫിയെ നൽകികൊണ്ടാണ് എന്നും ലാൽസൺ പറഞ്ഞിട്ടുണ്ട് ലാൽസന്റെ മരണം സ്റ്റെഫിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു എങ്കിലും തന്റെ മകനു വേണ്ടിയാണ് ഇപ്പോൾ സ്റ്റെഫിയുടെ ജീവിതം ലാൽസൺ വിട വാങ്ങി ഒരു വർഷം പിന്നിടുമ്പോഴും ലാൽസന്റെ ഓർമ്മകളിൽ നീറുകയാണ് സുഹൃത്തുക്കൾ ലാൽസൺ മറഞ്ഞു പോയെങ്കിലും ഇന്നും തങ്ങളുടെ ഹൃദയത്തിൽ ജീവിച്ചിരിക്കുന്നു എന്ന് ക്യാൻസർ പോരാളിയായ നന്ദു മഹാദേവയുടെ അമ്മ ലേഖ കുറിക്കുന്നു.

നീ മറഞ്ഞു പോയിട്ട് ഒരു വർഷം ആകുന്നു പക്ഷേ നീ ഞങ്ങളുടെ ഹൃദയത്തിൽ ജീവിച്ചിരിക്കുന്നു പൂർണ്ണ തേജസ്സോടെ എന്റെ പൊന്നുമോൻ ലാൽസണ് ഹൃദയത്തിൽ നിന്നും ഒരായിരം പ്രണാമം ലേഖയുടെ വാക്കുകൾ സ്നേഹിച്ചവരുടെ എല്ലാം ഹൃദയം തകർത്തുകൊണ്ടാണ് ലാൽസൺ പോയത് എന്ന് സുഹൃത്ത് ഷിന്റോ ലാലും കുറിക്കുന്നു എല്ലാ മനുഷ്യരുടെ ജീവിതത്തിലേക്കും ഒരാൾ വരും ജീവിതത്തെ ആകെ മാറ്റിമറിക്കുന്ന ഒരാൾ അയാൾ നമ്മുടെ ജീവിതത്തിൽ കുറച്ചു കൊത്തുപണികൾ എല്ലാം ചെയ്ത് അങ്ങ് കടന്നു പോകും പോയത് പക്ഷേ നമ്മുടെയെല്ലാം ഹൃദയത്തെ തച്ചുതകർത്തു കൊണ്ടായിരുന്നു എന്നിൽ നിൻ ഓർമ്മകൾക്ക് മരണമില്ല മരണം എന്നെ വന്നു പുൽകിടും നാൾ വരെ ഷിന്റോവിന്റെ വാക്കുകളിങ്ങനെ.

LEAVE A REPLY

Please enter your comment!
Please enter your name here