ഒരു സേഫ്റ്റി പിൻ ഉപയോഗിച്ച് സാരിയുടുക്കുവാൻ പഠിച്ചു; എസ്തർ അനിൽ

222

ബാലതാരമായെത്തി നായികമാരായി മാറിയ നിരവധി നടിമാർ മലയാള സിനിമയിലുണ്ട്. അക്കൂട്ടത്തിലൊരാളാണ് വയനാടുകാരിയായ എസ്തർ അനിൽ.‘നല്ലവൻ’ എന്ന ചിത്രത്തിലൂടെ ബാലതാരമായി അരങ്ങേറ്റം കുറിച്ച നടിയാണ് എസ്തർ അനിൽ.

മോഹൻലാലിന്റെ തന്നെ ഒരു നാൾ വരും എന്ന ചിത്രത്തിലൂടെയാണ് എസ്തർ ശ്രദ്ധിക്കപ്പെട്ടത്. ചിത്രത്തിൽ മോഹൻലാലിന്റെയും സമീറ റെഡ്ഢിയുടെയും മകളായിട്ടാണ് അഭിനയിച്ചത്. 2014 ൽ പുറത്തിറങ്ങിയ ദൃശ്യത്തിലൂടെയാണ് എസ്തർ ഏവർക്കും സുപരിചിതയായത്.

അതിനുശേഷം കോക്ടെയിൽ, വയലിൻ, ഡോക്ടർ ലൗ, മല്ലു സിങ്, ഓഗസ്റ്റ് ക്ലബ് തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു. ദൃശ്യത്തിന്റെ തമിഴ് റീമേക്കായ പാപനാശത്തിൽ കമൽ ഹാസന്റെ മകളായി അഭിനയിച്ച എസ്തർ അതിനു ശേഷം അതിന്റെ തെലുങ്ക് പതിപ്പിലും വേഷമിട്ടു.

ഇപ്പോഴിതാ ഒരു സേഫ്റ്റി പിൻ കൊണ്ട് സാരിയുടുക്കുവാൻ പഠിച്ചെന്ന നേട്ടം പുതിയ ഫോട്ടോസ് പങ്ക് വെച്ച് താരം കുറിച്ചിരിക്കുകയാണ്. നിരവധി ഫോട്ടോഷൂട്ടുകളിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്താറുള്ള താരമാണ് എസ്തർ.

Image.1

Image.2

Image.3

Image.4

Image.5

Image.6

Image.7

Image.8

Image.9

Image.10

Image.11

Image.12

LEAVE A REPLY

Please enter your comment!
Please enter your name here