ചില കാഴ്ചകളുണ്ട്. കാണുമ്പോള്‍ അറിയാതെ കണ്ണൊന്ന് നിറയുന്നവ. പരിമിതികളെ അതീജിവിച്ച് ജീവിതത്തെ മുന്നോട്ടു നയിക്കുന്നവരുടെ കാഴ്ചകള്‍. പലപ്പോഴും ഇത്തരം കാഴ്ചകള്‍ സൈബര്‍ ഇടങ്ങളില്‍ പ്രത്യക്ഷപ്പെടാറുണ്ട്. അത്തരമൊരു കാഴ്ചയാണ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നതും.
ഒരു കാലിന്റെ മുക്കാല്‍ ഭാഗത്തോളം നഷ്ടപ്പെട്ടിട്ടും അധ്വാനിക്കുന്ന ഒരു മനുഷ്യന്റേതാണ് ഈ വീഡിയോ. ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദ ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോ ഇതിനോടകംതന്നെ നിരവധിപ്പേര്‍ കണ്ടുകഴിഞ്ഞു.
ഒരു നിര്‍മാണ സ്ഥലത്താണ് ഇദ്ദേഹം ജോലി ചെയ്യുന്നത്. ക്രച്ചസിന്റെ സഹായത്തോടെയാണ് നില്‍ക്കുന്നത് പോലും. ഉയര്‍ന്ന മനശക്തിയുണ്ടെങ്കില്‍ എന്തിനേയും അതിജീവിക്കാം എന്നാണ് പലരും വീഡിയോയ്ക്ക് നല്‍കുന്ന കമന്റ്.
Respect ? pic.twitter.com/JV74wmUn9H
— Susanta Nanda IFS (@susantananda3) October 5, 2020