ഒരിക്കലും വിവാഹിതനാകില്ല എന്ന ദൃഢനിശ്ചയം അവസാനം 66 ആം വയസ്സിൽ നിത്യബ്രഹ്മചര്യം ഉപേക്ഷിച്ച് വിവാഹം !ഒരിക്കലും വിവാഹിതനാകില്ല എന്ന ദൃഢനിശ്ചയത്തിൽ ആയിരുന്ന മാധവ് പാട്ടീൽ എന്ന അറുപത്തി ആറുകാരനു ഒടുവിൽ മംഗല്യം.അതും സിനിമ കഥയെ വെല്ലുന്ന ട്വിസ്റ്റ്.സംഭവിച്ചത് ആകട്ടെ കോവിട് ലോക് ഡൗൺ കാലത്തും.വിവാഹത്തിന് കുറിച്ച് പറയും മുൻപ് ചെറിയ ഒരു ഫ്ലാഷ് ബാക്ക് പറയേണ്ടത് ഉണ്ട്.വർഷം 1984 സ്ഥലം മഹാ രാഷ്ട്രയിൽ ഉള്ള ഗ്രാമം.പറഞ്ഞു ഉറപ്പിച്ച വിവാഹം പ്രതിശുദ വധു പിന്മാറിയതിനെ തുടർന്ന് മുടങ്ങി.

ഇനി ജീവിതത്തിൽ വിവാഹമേ ഉണ്ടാകില്ലെന്ന് ഉറപ്പിച്ചു അന്ന് മാധവ് പാട്ടീൽ.അറിയപ്പെടുന്ന മാധ്യമ പ്രവർത്തകനും സാമൂഹ്യ പ്രവർത്തകനും ആയ പാട്ടീൽ തന്റെ ജോലി ചെയ്തു അമ്മയെയും പരിചരിച്ചു തികഞ്ഞ ബ്രഹചര്യ നിഷ്ഠയോടെ കഴിഞ്ഞു പോരുക ആയിരുന്നു.ഷഷ്ഠി മൂർത്തി കഴിഞ്ഞപ്പോൾ ഇനി അങ്ങോട്ട് കൂട്ടിനു ആരേലും വേണം എന്ന് തോന്നി തുടങ്ങിയിരുന്നു.ലോക് ഡൗൺ കാലത്തെ ആ ഏകാന്തത ആ ആഗ്രഹം ശക്തമാക്കി.അങ്ങനെ ഇരിക്കെ ഇക്കഴിഞ്ഞ ആഗസ്റ്റിലാണ് പാട്ടീൽ നാല്പത്തി അഞ്ചു കാരിയായ സഞ്ജനയെ കണ്ടു മുട്ടിയത്.
കോവിഡ് കാലത്തേ തന്റെ അനുജനെ നഷ്ടപെട്ട സഞ്ജന ഒറ്റയ്ക്കു പ്രാദേശിക തർക്ക വിഷയത്തിൽ നീതി കണ്ടെത്താൻ വേണ്ടിയുള്ള ഓട്ടത്തിൽ ആയിരുന്നു.നടപടി ക്രമത്തെ പറ്റിയുള്ള മാർഗ നിർദേശം ആരായാൽ പരിചയക്കാർ മുഖേനയാണ് പാട്ടീലിനെ പരിചയപ്പെടുന്നത്.പരിചയം പതിയെ പ്രണയത്തിൽ ആയി.ഇരുവരും ഒരുമിച്ചു ജീവിക്കാൻ തീരുമാനിച്ചു.ഇക്കഴിഞ്ഞ ഒക്ടോബർ 29 നായിരുന്നു ഇരുവരുടെയും വിവാഹം.സഞ്ജനയുടെ ‘അമ്മ ഇവരെ അനുഗ്രഹിക്കുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ ആയിരുന്നു.തങ്ങൾ കണ്ടുമുട്ടിയത് അവിചാരിതമായിട്ടു ആണ് എന്നും രണ്ടു പേർക്കും ഉള്ള പരസ്പര പിന്തുണ ആവശ്യം അയിരുന്നു എന്നും സഞ്ജന പറയുന്നു.