ഒന്നിച്ചെത്തിയത് രണ്ട് ദുരന്തങ്ങള്‍; നടി ശരണ്യ ശശിക്ക് സംഭവിച്ചത് അറിഞ്ഞ് നടുങ്ങി ആരാധകര്‍

238

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയതാരമായിരുന്നു ശരണ്യ ശശി. സിനിമയിലും സീരിയലിലും മികച്ച അഭിനയം കാഴ്ചവെച്ച ശരണ്യ മലയാളികളുടെ ഇഷ്ടതാരമായി മാറിയിരുന്നു. ഇതിനിടെ ആണ് 2012ൽ ശരണ്യയെ ട്യൂമർ ബാധിച്ചത്. ചികിത്സയ്ക്ക് ഇടയിലും ശരണ്യ സീരിയലിലും, ആൽബങ്ങളിലും അഭിനയിച്ചിരുന്നു. ട്യൂമർ വിട്ടുമാറാതെ പിന്തുടർന്നുകൊണ്ടിരുന്ന ശരണ്യയ്ക്ക് ഏഴോളം സർജറികൾ നടത്തേണ്ടി വന്നിരുന്നു.

പിന്നീട് കൂടുതൽ തളർന്ന താരത്തിന് നടക്കാൻ പോലും കഴിയാത്ത അവസ്ഥയായിരുന്നു. എന്നാൽ നവംബറിൽ വീണ്ടും ട്യൂമർ ബാധിച്ച ശരണ്യയുടെ ആരോഗ്യനില മാർച്ച് ആവുമ്പോഴേക്കും കൂടുതൽ മോശമായി വരികയായിരുന്നു. പിന്നീട് വീണ്ടും സർജറി നടത്തേണ്ടി വന്നു. അങ്ങനെ കഴുത്തിൽ രണ്ടും ബ്രെയ്നിൽ ഒൻപത് സർജറികളുമാണ് ശരണ്യയ്ക്ക് നടത്തേണ്ടി വന്നത്. മാർച്ചിൽ സർജറി കഴിഞ്ഞതു മുതൽ ശരണ്യയുടെ ആരോഗ്യസ്ഥിതി വളരെ മോശമായിരുന്നു.

സ്പൈനൽ കോഡിലേക്ക് രോഗം ബാധിച്ചു എന്നാണ് ഡോക്ടർ പറയുന്നത്. അതിനാൽ ആർസിസിയിലേക്ക് റഫർ ചെയ്ത് അവിടെ അഞ്ച് റേഡിയേഷൻ കഴിയുകയും ചെയ്തിരുന്നു. ഈ വരുന്ന ജൂൺ മൂന്നാം തീയ്യതി കീമോ തുടങ്ങാനിരിക്കെയാണ് മെയ് 23 ന് ശരണ്യയ്ക്കും, അമ്മയ്ക്കും, സഹോദരനും കൊവിഡ് പോസറ്റീവായിരിക്കുന്നത്. ശരണ്യയെ പെട്ടെന്ന് തന്നെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഒന്നിച്ചെത്തിയത് രണ്ട് ദുരന്തങ്ങള്‍; നടി ശരണ്യ ശശിക്ക് സംഭവിച്ചത് അറിഞ്ഞ് നടുങ്ങി ആരാധകര്‍. മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ശരണ്യ.

ഇപ്പോൾ അഭിനയ മേഖലയിൽ സജീവമല്ല എങ്കിലും അർബുദത്തെ പല തവണ തോൽപിച്ച മിടുക്കി പെണ്ണ് എന്നാണ് ശരണ്യയെ കുറിച്ച് സോഷ്യൽ മീഡിയയിൽ പറയുന്നത്. ഓരോ തവണയും ചികിൽസിച്ചു കൊണ്ട് ടൂമറിനെ തോല്പിച്ചിരുന്നു. പതിനൊന്നാമത്തെ സർജറി ആഴ്ചകൾക്ക് മുൻപാണ് കഴിഞ്ഞത്. പുതിയ യുട്യൂബ് ചാനൽ വഴിയും ശരണ്യ രംഗത്തു വന്നിരുന്നു. എന്നാൽ കുറച്ചു ദിവസമായി അവരെ യുട്യൂബ് ചാനലിൽ കാണുന്നില്ല. നിരവധി ആരാധകരാണ് ശരണ്യ എവിടെ എന്ന് ചോദിച്ചു എത്തിയത്. ഇപ്പോ ഇതിനുള്ള ഉത്തരവുമായി നിറ കണ്ണുകളോടെ ശരണ്യയുടെ സുഹ്യത് സീമ ജി നായർ എത്തിയിരിക്കുകയാണ്.

വലിയ ഒരു ദുഃഖ വാർത്തയാണ് ആരാധകരോട് താരം പങ്കു വെച്ചത്. പതിനൊന്നാമത്തെ സർജറി കഴിഞ്ഞാതോടെ ശരണ്യയുടെ ആരോഗ്യ സ്ഥിതി വീണ്ടും പ്രശ്‌നം ഉണ്ടായി. സ്‌പൈനൽ കോഡിലേക്ക് അസൂഖം സ്‌പ്രെഡ്‌ ചെയ്തു. വീണ്ടും ഒരു സർജറി സ്‌പൈനൽ കോഡിൽ നടത്താൻ കഴിയില്ല.പെട്ടെന്ന് തന്നെ ശരണ്യയെ ആർ സി സി യിലേക്ക് കൊണ്ട് ചെന്നു അഞ്ചു റേഡിയേഷൻ കഴിഞ്ഞു.ജൂൺ മൂന്നിന് കീമോ ആരംഭിക്കാൻ ഇരിക്കുകയായിരുന്നു.ഇത്തവണ അവൾക്ക് ക്ഷീണം ഉണ്ടായിരുന്നു. ഇതിനു ഇടയിലാണ് ഇടിത്തീ പോലെ അത് അറിഞ്ഞത്. ശരണ്യക്കും അമ്മയ്ക്കും സഹോദരനും കോവിഡ് ബാധിച്ചു. എന്ത് പറയണം എന്ത് ചെയ്യണം എന്ന് അറിയാത്ത അവസ്ഥയിലാണ് എല്ലാവരും എന്ന് സീമ ജി നായർ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here