ഉയര വ്യത്യാസം കൊണ്ട് ഗിന്നസ് റെക്കോര്‍ഡ്‌സില്‍ സ്ഥാനം നേടി വെയ്ല്‍സ് സ്വദേശികളായ ജെയിംസ്-ക്ലോയി ലസ്റ്റഡ് ദമ്പതികള്‍. ജെയിംസിന് 3 അടി 7 ഇഞ്ചും ക്ലോയിക്ക് 5 അടി 5 ഇഞ്ചുമാണ് ഉയരും. വിവാഹിതരായ ദമ്പതികളില്‍ കൂടതല്‍ ഉയര വ്ൃത്യാസമുള്ളവര്‍ എന്ന റെക്കോര്‍ഡാണ് ഇവര്‍ക്ക് ലഭിച്ചത്. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡിന്റെ സമൂഹമാധ്യമത്തിൽ ഇവരുടെ വിഡിയോ പങ്കുവച്ചിട്ടുണ്ട്.
ഉയരം കുറവായതു കൊണ്ട് ആരും തന്നെ പ്രണയിക്കുകയോ കല്യാണം കഴിക്കുകയോ ചെയ്യില്ല എന്നായിരുന്നു ജെയിംസ് കരുതിയിരുന്നത്. എന്നാല്‍ ജെയിംസിന്റെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി ക്ലോയി കടന്നു വന്നു. ഡേറ്റിങ് തുടങ്ങിയപ്പോള്‍ സമൂഹം എങ്ങനെ പ്രതികരിക്കും എന്ന ആശങ്ക ഉണ്ടായിരുന്നതായി ക്ലോയി പറയുന്നു. അമ്മ എതിര്‍പ്പറിയിക്കുകയും ചെയ്തു. തങ്ങള്‍ക്ക് ജനിക്കുന്ന കുഞ്ഞിന്റെ ഉയരത്തിലോ ആരോഗ്യത്തിലോ എന്തെങ്കിലും പ്രശ്നമുണ്ടാകുമോ എന്നു പേടിച്ചിരുന്നതായി ജെയിംസ്.
എന്നാല്‍ അതെല്ലാം മറികടന്ന് ഇവര്‍ മുന്നോട്ട് പോയി. 5 വര്‍ഷം മുമ്പ് ജെയിംസും ക്ലോയിയും വിവാഹിതരായി. ഇവരുടെ മകള്‍ ഒലിവിയയ്ക്ക് ഇപ്പോള്‍ രണ്ടു വയസ്സുണ്ട്. ഒരു കവര്‍ നോക്കി ബുക്കിനെ വിലയിരുത്താന്‍ സാധിക്കില്ലെന്നും ആരെയാണെങ്കിലും പ്രണയിക്കുക എന്നതിനാണ് പ്രാധാന്യമെന്നും ക്ലോയി പറയുന്നു.