അന്തരിച്ച നടൻ രാജൻ പി ദേവിന്‍റെ മകനും നടനുമായ ഉണ്ണി പി രാജിന്‍റെ ഭാര്യ പ്രിയങ്കയുടെ ആത്മഹത്യാക്കേസില്‍ ഉണ്ണിക്കെതിരെ നിര്‍ണായക തെളിവുകള്‍ ലഭിച്ചതായി പോലീസ്. പ്രിയങ്ക തൂങ്ങിമരിക്കുന്നതിന് തൊട്ടുമുമ്പ് ഫോണിൽ സംസാരിച്ചത് ഉണ്ണിയോടായിരുന്നുവെന്ന് പോലീസ് കണ്ടെത്തി.
അങ്കമാലിയിലെ വീട്ടിൽ നിന്ന് ഉണ്ണിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നത്. പ്രിയങ്കയ്‍ക്കെതിരെ ഗാര്‍ഹിക പീഡനം നടത്തിയതിൽ ഉണ്ണിയുടെ അമ്മയ്ക്കും പങ്കുണ്ടെന്ന് പ്രിയങ്കയുടെ അമ്മ ജയ പോലീസിനെ അറിയിച്ചിട്ടുമുണ്ട്.
തിരുവനന്തപുരം വെമ്പായം സ്വദേശിയും കൊച്ചിയിലെ സ്വകാര്യ സ്കൂളില്‍ അധ്യാപികയുമായിരുന്നു പ്രിയങ്ക. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് ഒന്നരവര്‍ഷം മുമ്പ് ഉണ്ണിയുമായി പ്രിയങ്കയുടെ വിവാഹം.