കൊച്ചിയെ ഇപ്പോൾ നടുക്കുന്നത് അച്ഛനോടൊപ്പം പോയി കാണാതായ പെണ്കുട്ടിയുടെ ചേതനയറ്റ ശരീരം മുത്താർ പുഴയിൽ കണ്ടെത്തി എന്ന വാർത്തയാണ്. കങ്ങരപ്പടി ശ്രീഗോകുലം ഹാരമണി ഫ്ലാറ്റിൽ ബീറ്റ, ഗ്രീനാ 6യിൽ സനു മോഹന്റെ മകൾ 13 വയസുള്ള വൈഗയുടെ ശരീരമാണ് പുഴയിൽ കണ്ടെത്തിയത്.
വൈഗയുടെ അച്ഛൻ സനുവിനെ കണ്ടെത്താൻ ആയിട്ടില്ല. ഇവരെ കാണാൻ ഇല്ലെന്ന് കാട്ടി തിങ്കളാഴ്ച രാവിലെ ബന്ധുക്കൾ തൃക്കാക്കര പോലീസിൽ പരാതി നൽകിയിരുന്നു. തിങ്കളാഴ്ച ഉച്ചയ്ക്കാണ് മഞ്ഞുമല ആരാറ്റുകടവ് റെഗുലേറ്റർ കം ബ്രിഡ്ജിന്റെ തേക്കുവശത് വൈഗയുടെ ശരീരം കണ്ടെത്തിയത്. ഏലൂർ ഫയർ ഫോഴ്സിൽ നിന്ന് ജീവനക്കാർ എത്തിയാണ് മൃതദേഹം പുഴയിൽ നിന്നെടുത്തത്.
ഇത് വൈഗയുടേത് ആണെന്ന് തിരിച്ചറിഞ്ഞതോടെ സനു മോഹനുവേണ്ടി വീണ്ടും പുഴയിൽ തിരച്ചിൽ തുടങ്ങി. തിരച്ചിൽ രാത്രി വരെ നീണ്ടെങ്കിലും സനുവിനെ കിട്ടിയില്ല. സനുവും പുഴയിൽ ചാടി എന്ന നിഗമനത്തിലാണ് പോലീസ്. സനുവും വൈഗയും ഒന്നിച്ചു പുറപ്പെട്ട കാറും കണ്ടെത്താൻ ആയിട്ടില്ല. ഒരു ബന്ധുവിന്റെ വീട്ടിൽ പോയി വരാമെന്നും പറഞ്ഞാണ് സനുവും മകളും യാത്ര തിരിച്ചത്.
4 ദിവസമായി സനു സ്വന്തം ഫോൺ ഓഫ് ചെയ്ത വെച്ചിരിക്കുകയായിരുന്നു. കാണാതായ ദിവസം ഭാര്യയുടെ ഫോണുമായി ആണ് പോയത്. രാത്രിയായിട്ടും കണത്തിനെത്തുടർന്നു വിളിച്ചെങ്കിലും ഫോൺ എടുത്തില്ല. തുടർന്ന് ബന്ധുക്കൾ കാക്കനാട് ഫ്ലാറ്റിൽ എത്തി തിരക്കി. പിന്നീടാണ് ബന്ധുക്കൾ പരാതി നൽകിയത്. കൊച്ചിയിൽ ഇന്റീരിയർ ഡെക്കോറേഷൻ ബിസിനസ്സ് ചെയ്തിരുന്ന സാനു കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ആയിരുന്നു വെന്നാണ് ലഭിക്കുന്ന വിവരങ്ങൾ.